ആയഞ്ചേരിയില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കി

Kozhikode

ആയഞ്ചേരി: ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ‘വൃദ്ധര്‍ക്ക് കട്ടില്‍’ പദ്ധതി പ്രകാരം പഞ്ചായത്തിലെ 80 പേര്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമസഭയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കാണ് കട്ടില്‍ വിതരണം നടത്തിയത്.

പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അടുത്ത തവണ പുതുമയുള്ള പദ്ധതികള്‍ വയോജനങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവില്‍ അധ്യക്ഷയായി.

സ്ഥിരം സമിതി ചെയര്‍മാന്മാരായ പി.എം. ലതിക, ടി.വി. കുഞ്ഞിരാമന്‍, ഭരണ സമിതി അംഗങ്ങളായ എന്‍. അബ്ദുല്‍ ഹമീദ്, എ. സുരേന്ദ്രന്‍, എം.വി. ഷൈബ, പി.കെ.ആയിഷ ടീച്ചര്‍, സി.എം. നജ്മുന്നീസ, ലിസ പുനയങ്കോട്ട്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.