കുടുംബശ്രീ: എം ഇ സി (മൈക്രോ എന്‍റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്‍റ്) അപേക്ഷ ക്ഷണിച്ചു

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: കുടുംബശ്രീ വയനാട് എം.ഇ.സി (മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്റ്) സംവിധാനം വിപുലപ്പെടുത്തുന്നതിന് എസ്.വി.ഇ.പി.പദ്ധിതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ എം.ഇ.സിമാരെ നിയമിക്കുന്നു. 25 നും 45 നും ഇടയില്‍ പ്രായമുള്ള പ്ലസ് 2 വില്‍ കുറയാത്ത യോഗ്യതയും മാര്‍ക്കറ്റിംഗില്‍ താല്‍പര്യമുള്ളവരുമായ കുടുംബശ്രീ അംഗം/ കുടുംബാംഗം/ഒക്‌സിലറി അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്/മുനിസിപ്പാലിറ്റി പരിധിയിലും ബത്തേരി ബ്ലോക്കിന് തൊട്ടടുത്തുള്ള ബ്ലോക്കുകളിലും താമസിക്കുന്നവര്‍ ആയിരിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി 25/04/2023. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗം/ കുടുംബാംഗം /ഒക്‌സിലറി അംഗമാണെന്നുള്ള സി.ഡി.എസ് സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ ജില്ലാ മിഷനില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടൂതല്‍ വിവരങ്ങള്‍ക്ക് 04936299370, 206589 ബന്ധപ്പെടാവുന്നതാണ്.