ഉരുള്‍പൊട്ടല്‍; ഇരകളോടുള്ള വിവേചനം മനുഷ്യത്വരഹിതം: കെ എൻ എം ജില്ലാ പുനരധിവാസ കമ്മിറ്റി

Wayanad

കല്പറ്റ: മനുഷ്യരുടെ കരളലിയിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ ദുരന്തമുണ്ടായ മുണ്ടക്കൈ ചൂരൽമല ഇരകളോട് ഭരണാധികാരികൾ നീതി കാണിക്കണമെന്നും എല്ലാ നഷ്ടപ്പെട്ട് വേദനയോടെ കഴിയുന്നവരോടുള്ള വിവേചനം മനുഷ്യത്വ രഹിതമാണെന്നും കെ എന്‍ എം ജില്ലാ പുനരധിവാസ കമ്മിറ്റി അഭിപ്രായപ്പെട്ടു. എല്ലാം നഷ്ടപ്പെട്ട് കഴിയുന്ന ദുരന്ത സമൂഹത്തോട് ക്രൂരവും നിരുത്തരവാദപരവുമായ സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.

25 ആം തീയതി കെ എൻ എം നിർവഹിക്കുന്ന അഞ്ചാംഘട്ട തൊഴിൽ ഉപകരണ വിതരണം കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുള്ളക്കോയ മദനി നിർവഹിക്കും. പുനരധിവാസ നിർവഹണത്തിന് എല്ലാവിധ സഹായ സഹകരണവും പിന്തുണയും അറിയിച്ചു. ചെയർമാൻ സി കെ ഉമ്മർ അധ്യക്ഷത വഹിച്ചു. കൺവീനർ സയ്യിദ് അലി സ്വലാഹി പുനരധിവാസ അവലോകന പ്രഭാഷണം നടത്തി. കാരാട നജീബ്, ഇബ്രാഹിം ഖത്തർ, യൂനുസ് ഉമരി, മമ്മൂട്ടി മുസ്ലിയാർ, തൻസീർ പിണങ്ങോട്, താഹിർ മേപ്പാടി, ജംഷീർ കൽപ്പറ്റ, ഹുസൈൻ മൗലവി കണിയാമ്പറ്റ, അയ്യൂബ് മാസ്റ്റർ, നാസർ മേപ്പാടി എന്നിവർ പ്രസംഗിച്ചു.