എടപ്പെട്ടി സ്‌കൂളില്‍ അമ്മവായന പരിപാടിക്ക് തുടക്കമായി

Wayanad

എടപ്പെട്ടി: വായനാവാരാചരണത്തിന്റെ ഭാഗമായി എടപ്പെട്ടി സ്‌കൂളില്‍ ആരംഭിച്ച അമ്മവായന പരിപാടി മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീബ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പുസ്തകവായനയില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് പരിപാടി നടത്തുന്നത്. വായനയ്ക്കുള്ള പുസ്തകങ്ങള്‍ സ്‌കൂള്‍ലൈബ്രറിയില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് ലഭ്യമാക്കും. പരിപാടിയുടെ ഭാഗമായി പുസ്തകാവതരണവും നടത്തും.

എം പി ടി എ പ്രസിഡന്റ് ജിസ്‌ന ജോഷി ചടങ്ങില്‍ പുസ്തകം അവതരിപ്പിച്ചു. പ്രധാനാധ്യാപകന്‍ പി എസ് ഗിരീഷ്‌കുമാര്‍, കെ എ സജിന, എം എച്ച് ഹഫീസ് റഹ്മാന്‍ , അമൃത വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.