വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
ആയഞ്ചേരി: ഉറവിട മാലിന്യ പരിപാലനം ലക്ഷ്യമിട്ട് ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13ാം വാര്‍ഡില്‍ റിംഗ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ മഞ്ചക്കണ്ടി അസീസിന് നല്‍കി നിര്‍വ്വഹിച്ചു. അലഷ്യമായി വലിച്ചെറിയാന്‍ സാധ്യതയുളള ജൈവ മാലിന്യം വളമാക്കി മാറ്റി പച്ചക്കറിക്കും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ളതാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ വാര്‍ഡിലെ 52 കുടുംബങ്ങള്‍ക്കാണ് പ്രയോജനം ചെയ്യുന്നത്. 250 രൂപ ഗുണഭോത്കൃത വിഹിതം അടച്ചാല്‍ 2500 രൂപ വിലയുള്ള ഫെറോ സിമന്റില്‍ നിര്‍മ്മിച്ച രണ്ട് വീതം റിംഗ് കമ്പോസ്റ്റാണ് ലഭിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ പേര്‍ക്കും റിംഗ് കമ്പോസ്റ്റ് എത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഗുണഭോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കുമെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. പനയുള്ളതില്‍ അമ്മത് ഹാജി, എം എം മുഹമ്മദ്, തയ്യുള്ളതില്‍ മൊയ്തീന്‍ കുട്ടി, കുന്നില്‍ രമേശന്‍ മാസ്റ്റര്‍, അക്കരോല്‍ മൊയ്തു മുസല്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.