വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കൊച്ചി: പേരിലെ പ്രത്യേകതകൊണ്ട് ശ്രദ്ധേയമായ ”നായകന്‍ പൃഥ്വി”, ഭരതന്‍, പദ്മരാജന്‍, പി എന്‍ മേനോന്‍ കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ച് പുറത്തിറക്കിയ രണ്ടാമത്തെ പോസ്റ്റര്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
ഭരതന്‍, പദ്മരാജന്‍, പി എന്‍ മേനോന്‍ തുടങ്ങിയവരുടെ കാലത്ത് പോസ്റ്റര്‍ രൂപകല്‍പ്പനയ്ക്ക് സവിശേഷമായ പ്രാധാന്യമുണ്ടായിരുന്നു. സംഭാഷണങ്ങളില്‍ പ്രധാനപ്പെട്ടവ പോസ്റ്ററില്‍ ഉള്‍പ്പെടുത്തുന്ന രീതിയുമുണ്ടായിരുന്നു. ആ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇന്നലെ റിലീസ് ചെയ്ത ‘നായകന്‍ പൃഥ്വി’ സിനിമയുടെ പോസ്റ്റര്‍.
ഇന്നത്തെ കാലത്തെ പതിവ് പോസ്റ്ററുകളില്‍ നിന്ന് വേറിട്ടു നില്‍ക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ഇത്തരം ഒരാശയത്തില്‍ എത്തിയതെന്ന് നായകന്‍ പൃഥ്വിയുടെ സംവിധായകന്‍ പ്രസാദ് എഡ്വേര്‍ഡ് പറയുന്നു.
വൈശാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി.ബി. മാത്യു നിര്‍മ്മിച്ച് പ്രസാദ് ജി. എഡ്വേര്‍ഡ് സംവിധാനം ചെയ്ത ചിത്രമാണ് ‘നായകന്‍ പ്രിഥ്വി’. ചിത്രത്തില്‍ നായകനായി വരുന്നത് ശ്രീകുമാര്‍ .ആര്‍.നായര്‍ ആണ്. അഞ്ജലി. പി.കുമാര്‍, പ്രിയ ബാലന്‍, പ്രണവ് മോഹന്‍, ഡോ.നിധിന്യ, സുകന്യ ഹരിദാസന്‍, പിനീഷ് യേശുദാസ്, രാകേഷ് കൊഞ്ചിറ, ബിജു പൊഴിയൂര്‍, ഷൈജു തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം: അരുണ്‍.ടി. ശശി, ചിത്രസംയോജനം: ആര്യന്‍.ജെ, സംഗീത സംവിധാനം: സതീഷ് രാമചന്ദ്രന്‍, ഗാന രചന: ബി.ടി അനില്‍കുമാര്‍, ചീഫ് അസോസിയേറ്റ്: സന്ദീപ് അജിത് കുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍: ഷിജി വെമ്പായം, ഗ്രീഷ്മ മുരളി, പശ്ചാത്തല സംഗീതം: വിശ്വജിത്ത്.സി.ടി, ചമയം: സന്തോഷ് വെണ്‍പകല്‍, കല: സനല്‍ ഗോപിനാഥ്, മനോജ് ഗ്രീന്‍ വുഡ്, നിശ്ചല ഛായാഗ്രഹണം: ആഷിശ് പുതുപറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹസ്മീര്‍ നേമം.