കോഴിക്കോട്: സമൂഹത്തില്‍ ഏറ്റവും അധികം സ്വാധീനമുള്ള സിനിമ പോലെയുള്ള മാധ്യമങ്ങളിലൂടെ നുണക്കഥകള്‍ പ്രചരിപ്പിച്ച് വര്‍ഗ്ഗീയവിഷം ചീറ്റുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച ലീഡേര്‍സ് സമ്മിറ്റ് ആവശ്യപ്പെട്ടു.
കേരളം മാനവ സൗഹാര്‍ദ്ധത്തിന് പേരുകേട്ട നാടാണ്. ഇവിടെ സ്ത്രീകളെ കൂട്ടത്തോടെ മതം മാറ്റി ഭീകര കേന്ദ്രങ്ങളിലെത്തിക്കുന്നുവെന്ന നുണപ്രചാരണത്തെ കേരളീയ സമൂഹം ഒരുമിച്ച് നേരിടണം. ഒരു സംസ്ഥാനത്തെ തന്നെ അപരവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്ക് രാജ്യത്ത് അനുമതി നല്‍കരുതെന്നും വിസ്ഡം യൂത്ത് അഭിപ്രായപ്പെട്ടു.
വര്‍ഗ്ഗീയ ഫാഷിസ്റ്റുകള്‍ ആവര്‍ത്തിക്കുന്ന നുണകളുടെ രാഷ്ട്രീയമാണ് ഇത്തരം കഥകള്‍ക്ക് പിന്നിലുള്ളത്. ഇസ്ലാം ഭീതി വിതച്ച് ഒരു വിഭാഗത്തെ അപരവല്‍ക്കരിക്കുന്നതോടൊപ്പം ലോകത്താകമാനം ഈ സംസ്ഥാനത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമം കൂടിയാണ് ഇത്തരം നുണപ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളത്.
സംസ്ഥാന വൈസ് പ്രസിഡന്റ് ഹാരിസ് കായക്കൊടി ലീഡേര്‍സ് സമ്മിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, വയനാട് , മലപ്പുറം വെസ്റ്റ് ജില്ലകളിലെ ജില്ലാ ഭാരവാഹികള്‍ സംഗമത്തില്‍ പങ്കടുത്തു.
വിസ്ഡം യൂത്ത് റമളാനില്‍ സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ജില്ലമണ്ഡലംശാഖാതലങ്ങളില്‍ വരുംദിവസങ്ങളില്‍ സംഘടിപ്പിക്കേണ്ട വ്യത്യസ്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ഖുര്‍ആന്‍ സംഗമങ്ങള്‍, ഹദീസ് സെമിനാര്‍, ഡയലോഗ്, ആദര്‍ശ മുഖാമുഖം, മെഡിക്കല്‍ ക്യാമ്പുകള്‍, സ്‌നേഹസ്പര്‍ശം പദ്ധതികള്‍, മവദ്ദ ഫാമിലി കൗണ്‍സലിംഗ് ക്ലാസുകള്‍, ജനകീയ വിചാരണ, മണ്ഡലം ജില്ലാ ക്യാമ്പുകള്‍, ശാഖാ ലോഗിനുകള്‍, ചലനം മോട്ടോര്‍ തൊഴിലാളി സംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
സംഗമത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി നസീഫ് അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. പി.പി അബ്ദുല്‍ മാലിക്, കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി എ.എം ജംഷീര്‍, പ്രസിഡന്റ് അമീര്‍ അത്തോളി, ഉനൈസ് സ്വലാഹി തുടങ്ങിയവര്‍ സംസാരിച്ചു.