യൂത്ത് കോണ്‍ഗ്രസ്സ് മുട്ടില്‍ മണ്ഡലം പ്രധിനിധി സമ്മേളനം

Wayanad

മുട്ടില്‍: യൂത്ത് കോണ്‍ഗ്രസ്സ് മുട്ടില്‍ മണ്ഡലം പ്രധിനിധി സമ്മേളനം നടത്തി. സമ്മേളനം യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് എടപ്പെട്ടി അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ഷിജു ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ശരത്, നൗഫല്‍, ഇക്ബാല്‍, ജോബി, ഷൈജു, ഷിബിന, പ്രീത എന്നിവര്‍ നേതൃത്വം നല്‍കി.