വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
തിരുവനന്തപുരം: കേരളത്തിന്റെ മതേതര മനസില്‍ വര്‍ഗ്ഗീയതയുടെ വിത്ത് പാകാന്‍ സംഘ പരിവാര്‍ അജണ്ടയുടെ ഭാഗമായി നിര്‍മ്മിച്ച ദി കേരള സ്‌റ്റോറി എന്ന സിനിമക്ക് സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആര്‍ ജെ ഡി ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ ആവശ്യപ്പെട്ടു. ലവ് ജിഹാദ് എന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ളം പറഞ്ഞ് കേരളത്തില്‍ വേരുറപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള സിനിമകള്‍. ഉത്തരേന്ത്യയില്‍ പയറ്റി തെളിഞ്ഞ വര്‍ഗ്ഗീയത കേരളത്തിലും പയറ്റാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അതിന് വളം വെച്ച് നല്‍കുന്ന ചിത്രമായ ദി കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം കേരളത്തില്‍ തടയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അനു ചാക്കോ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തെ സംശയ നിഴലില്‍ നിര്‍ത്തി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ നീക്കത്തെ മതേതര ജനാധിപത്യ സമൂഹം ഒറ്റക്കെട്ടയി പ്രതിരോധിക്കണമെന്നും അനു ചാക്കോ പ്രസ്താവനയില്‍ പറഞ്ഞു.