കണ്ണൂര്‍: ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചുകൊന്നു. കണ്ണൂര്‍ നിടുംപൊയില്‍ ചുരത്തിലാണ് സംഭവം. കൊല്ലം സ്വദേശി സിദ്ദിഖ് (28)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ നിഷാദ് കണ്ണവം പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. യാത്രക്കിടെ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഡ്രൈവറായ നിഷാദ് സിദ്ധിഖിനെ ജാക്കി ലിവര്‍ ഉപയോഗിച്ച് തലക്കടിക്കുകയുമായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 നാണ് സംഭവം നടന്നത്.
