മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശക നിയന്ത്രണം തുടരും

Kozhikode

കോഴിക്കോട്: ഗവ മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് മെഡിക്കല്‍ കോളേജ് സുപ്രണ്ട്. സന്ദര്‍ശകരെ പരിമിതപ്പെടുത്തിയുള്ള ക്രമീകരണം രോഗിക്ക് ഗുണകരമാകും എന്നതിനാലാണ് നിയന്ത്രണം തുടരുന്നത്. പുറത്ത് നിന്നും എത്തിച്ചേരുന്ന സന്ദര്‍ശകര്‍ ആശുപത്രിക്കകത്ത് മനഃപൂര്‍വ്വമല്ലാതെതന്നെ എത്തിക്കുന്ന വിവിധ തരം മാലിന്യങ്ങളും രോഗാണുക്കളും ചേര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന അനാരോഗ്യകരമായ അന്തരീക്ഷം ഒഴിവാക്കുക, രോഗികള്‍ക്ക് എത്രയും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കാനാവുന്ന സാഹചര്യമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മെഡിക്കല്‍ കോളേജ് സുപ്രണ്ട് അഭ്യര്‍ത്ഥിച്ചു.