എച്ച് ആര്‍ ഡി എഫിന് ദേശീയ അവാര്‍ഡ്

Kozhikode

ന്യൂഡല്‍ഹി: രാജ്യത്തെ പിന്നാക്ക ഗ്രാമീണ മേഖലകളില്‍ നടത്തുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന് ദേശീയ അംഗീകാരം. എന്‍ ജി ഒ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് മുസ്ലിം പ്രൊഫഷനല്‍സ് നല്‍കുന്ന ദേശീയ പുരസ്‌കാരമാണ് എച്ച് ആര്‍ ഡി എഫിന് ലഭിച്ചത്.

ഡല്‍ഹി ഹംദര്‍ദ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നാഷണല്‍ സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ് മുന്‍ കേന്ദ്രമന്ത്രി താരിക് അന്‍വര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹ്യുമന്‍ റിസോര്‍ഴ്‌സ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്നുള്ള അവാര്‍ഡ് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഏറ്റുവാങ്ങി. ഹംദര്‍ദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അഫ്ഷാ ആലം, മൗലാന ആസാദ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. അക്തറുല്‍ വാസി, പ്രൊഫ. ഷാഹിദ് അക്തര്‍, ആമിര്‍ ഇദ്രീസി, ഉമര്‍ ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.