കായിക മേഖലയോടും തരങ്ങളോടുമുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണം: ഏ പി അനില്‍കുമാര്‍ എം എല്‍ എ

Kozhikode

കോഴിക്കോട്: കായിക മേഖലയോടും കായിക താരങ്ങളോടും കേരള സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നതിന് പകരം അവഗണനയാണ് പുലര്‍ത്തുന്നതെന്ന് ഏ. പി അനില്‍കുമാര്‍ എം. എല്‍. എ. അന്തര്‍ദേശീയ ജേതാക്കള്‍ പോലും കേരളത്തില്‍ ജോലി ലഭിക്കാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. വി. കെ കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കെ. കരുണാകരന്‍ സ്മാരക സ്‌പോര്‍ട്‌സ് അവാര്‍ഡ് വിതരണചടങ്ങ് ഉദ്ഘടനം ചെയ്യുകയായിരുന്നു ആദ്ദേഹം.

ദേശീയ കായിക വേദി ജില്ലാ പ്രസിഡന്റ് റിയാസ് അടിവാരം അധ്യക്ഷത വഹിച്ചു. ഇന്ദിരാഗാന്ധി സ്‌പോര്‍ട്‌സ് അക്കാദമി ലോഗോ കെ. പി. സി. സി ജനറല്‍ സെക്രട്ടറി പി. എം നിയാസ് പ്രകാശനം ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ജനറല്‍ പി. എ ഹംസ മുഖ്യാ തിഥിയായിരുന്നു. വിദ്യാ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.

കെ.രാമചന്ദ്രന്‍, വി.ടി നിഹാല്‍, കെ. ബബിന്‍രാജ്, ടി.കെ സിറാജുദീന്‍, ജിനീഷ് ലാല്‍ മുല്ലശ്ശേരി, ഹസീബ് അറക്കല്‍, വിനീഷ് നന്മണ്ട, ഗഫൂര്‍ ഒതയോത്ത് , കെ. റോഷിത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി. ഷഫീഖ് സ്വാഗതവും സൂരജ് നന്ദിയും പറഞ്ഞു.