തിരുവനന്തപുരം: തലസ്ഥാന മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിനായുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിനായി ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ (ടിഎംഎ) ദ്വിദിന വാര്‍ഷിക കണ്‍വെന്‍ഷന്‍ ‘ട്രിമ 2023’ ന് മേയ് 18ന് തുടക്കമാകും. വ്യവസായപ്രമുഖര്‍, ജനപ്രതിനിധികള്‍, നയരൂപകര്‍ത്താക്കള്‍, മാനേജ്‌മെന്റ് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സുപ്രധാന വിഷയങ്ങളില്‍ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പങ്കിടും.
നാളെ വൈകുന്നേരം 5 ന് ആനയറ ഓ ബൈ താമര ഹോട്ടലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ടിഎംഎപഡോസന്‍, ടിഎംഎഅദാനി സ്റ്റാര്‍ട്ടപ്പ്, ടിഎംഎകിംസ് പേപ്പര്‍ പ്രസന്റേഷന്‍ എന്നീ പുരസ്‌കാരങ്ങളുടെ വിതരണവും ഗവര്‍ണര്‍ നിര്‍വ്വഹിക്കും. എംപിമാരായ ഡോ. ശശി തരൂര്‍, ഡോ. ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ 19 ന് സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
‘ട്രിവാന്‍ഡ്രം 5.0 പ്രോസ്പിരിറ്റി ബിയോണ്ട് പ്രോഫിറ്റ്’ എന്നതാണ് ട്രിമ 2023 ന്റെ പ്രമേയം. ലാഭവും വിജയവും എന്ന പരമ്പരാഗത കാഴ്ചപ്പാടിനപ്പുറം തലസ്ഥാന മേഖലയുടെ സുസ്ഥിര വളര്‍ച്ചയ്ക്കുള്ള പുതിയ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വികസനരേഖ തയ്യാറാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമബുദ്ധി), മെഷീന്‍ ലേണിങ് എന്നീ സാങ്കേതികവിദ്യകളെ മനുഷ്യപ്രയത്‌നവും സര്‍ഗാത്മകതയുമായി സമന്വയിപ്പിക്കുന്നതിലാണ് ഇന്‍ഡസ്ട്രി 5.0 എന്ന ആശയം ശ്രദ്ധയൂന്നുന്നത്.
ട്രിമ കമ്മിറ്റി ചെയര്‍മാനും അദാനി വിഴിഞ്ഞം പോര്‍ട്ട് െ്രെപവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാജേഷ് ഝാ ഉദ്ഘാടന സെഷനില്‍ ട്രിമ2023 ന്റെ ആശയാവതരണം നടത്തും. ടിഎംഎ പ്രസിഡന്റും കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക്‌സ് െ്രെപവറ്റ് ലിമിറ്റഡ് ഡയറക്ടറുമായ സി. പത്മകുമാര്‍ സ്വാഗതപ്രസംഗവും കിംസ്‌ഹെല്‍ത്ത് സിഎംഡിയും ട്രിമ കമ്മിറ്റി കോചെയര്‍മാനുമായ എം.ഐ. സഹദുള്ള അവാര്‍ഡുകളുടെ ആമുഖഭാഷണവും നടത്തും. എംബിയോം കണ്‍സള്‍ട്ടിങ് ആന്‍ഡ് മാനേജ്‌മെന്റ് സര്‍വീസസ് സ്ഥാപകന്‍ അജിത് മത്തായി കണ്‍വെന്‍ഷന്റെ വിഷയാവതരണം നടത്തും. മെഡിക്കല്‍ എത്തോസ് െ്രെപവറ്റ് ലിമിറ്റഡ് കോചെയറും ടിഎംഎ ഓണററി സെക്രട്ടറിയുമായ വിങ് കമാന്‍ഡര്‍ (റിട്ട.) രാഗശ്രീ ഡി. നായര്‍ ടിഎംഎയുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.
‘ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ്’ എന്ന വിഷയത്തിലുള്ള ആദ്യ സാങ്കേതിക സെഷന്‍ സി. പത്മകുമാര്‍ മോഡറേറ്റ് ചെയ്യും. നാവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്‌സ് സിഇഒ സന്ദിത് തണ്ടാശേരി, സഫിന്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ സുജ ചാണ്ടി എന്നിവര്‍ ഈ സെഷനില്‍ സംസാരിക്കും.
മെയ് 19 ന് രാവിലെ 10.15 ന് ‘ടെക്‌നോളജി ആന്‍ഡ് ഇന്‍ക്ലൂസിവിറ്റി’ എന്ന വിഷയത്തില്‍ സംസ്ഥാന ഇഹെല്‍ത്ത് പ്രോജക്ട് ഡയറക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള കാഴ്ചപ്പാടുകള്‍ പങ്കിടും. സണ്‍ടെക് ബിസിനസ് സൊല്യൂഷന്‍സ് സ്ഥാപക പ്രസിഡന്റും സിഇഒയുമായ കെ. നന്ദകുമാര്‍, കാന്താരി സ്ഥാപകന്‍ പോള്‍ ക്രോണന്‍ബര്‍ഗ്, എസ്സിടിഐഎംഎസ്ടിയിലെ ശാസ്ത്രജ്ഞ ഡോ. ആര്‍ എസ് ജയശ്രീ എിവര്‍ സെഷനില്‍ പങ്കെടുക്കും. ടിസിഎസിലെ സോഷ്യല്‍ ഇന്നൊവേഷന്‍സ്റ്റാര്‍ട്ടപ്പ് മെന്ററായ റോബിന്‍ ടോമി മോഡറേറ്ററാകും.
അദാനി എന്റര്‍െ്രെപസസ് ലിമിറ്റഡ് ടെക്‌നോളജി ആന്‍ഡ് പ്രോജക്ട് മേധാവി പ്രൊദ്യുത് മാജി, ഡബ്ല്യുആര്‍ഐ ഇന്ത്യ സെന്റര്‍ ഫോര്‍ സിറ്റീസ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. സുദേഷ്ണ ചാറ്റര്‍ജി, ഫ്‌ളിപ്കാര്‍ട്ട് സസ്‌റ്റൈനബിലിറ്റി ഡയറക്ടര്‍ ധരശ്രീ പാണ്ഡ, നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പ്രിന്‍സിപ്പല്‍ സൗരഭ് സുനേജ, അയ്യര്‍ ആന്‍ഡ് മഹേഷിലെ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ് എന്‍. മഹേഷ് എന്നിവര്‍ രാവിലെ 11.45 ന് നടക്കുന്ന ‘സസ്‌റ്റൈനബിള്‍ സൊല്യൂഷന്‍സ് ഫോര്‍ വണ്‍ വേള്‍ഡ്’ എന്ന സെഷനില്‍ സംസാരിക്കും. റീ സസ്‌റ്റൈനബിലിറ്റി ലിമിറ്റഡ് ഡയറക്ടര്‍ ബോബി ഇ. കുര്യനാണ് മോഡറേറ്റര്‍.
ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന അവസാന സാങ്കേതിക സെഷനില്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ സി. ബാലഗോപാല്‍ ‘എ ന്യൂ ഇറാ ഓഫ് റെസ്‌പോണ്‍സിബിള്‍ ബിസിനസ്’ എന്ന വിഷയത്തില്‍ സംസാരിക്കും. പാലിയം ഇന്ത്യ സിഇഒ രാജ് കാലടി മോഡറേറ്റ് ചെയ്യുന്ന സെഷനില്‍ ചെമ്മണൂര്‍ അക്കാദമി ആന്‍ഡ് സിസ്റ്റംസ് സ്ഥാപക ഡയറക്ടര്‍ അനിഷ ചെറിയാന്‍, ഓടക്കു ഓണ്‍ലൈന്‍ സര്‍വീസസ് സ്ഥാപകന്‍ സേവ്യര്‍ ലോറന്‍സ്, യുഎസ്ടി സിഎസ്ആര്‍ ഗ്ലോബല്‍ പ്രോഗ്രാം മാനേജര്‍ സ്മിത ശര്‍മ്മ എന്നിവര്‍ പങ്കെടുക്കും.
ബിസിനസ്, മാനേജ്‌മെന്റ് പ്രമുഖരുടെ പ്രഭാഷണങ്ങള്‍, അവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയും കണ്‍വെന്‍ഷനില്‍ ഉണ്ടാകും. വ്യവസായ പ്രമുഖര്‍, പ്രൊഫഷണലുകള്‍, ബിസിനസ് ഫ്രറ്റേണിറ്റി അംഗങ്ങള്‍, നയരൂപകര്‍ത്താക്കള്‍, മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ 400 ലധികം പ്രതിനിധികള്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: www.tmakerala.com, ഫോണ്‍: 7907933518. ഇമെയില്‍: tmatvmkerala@gmail.com.
ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷനുമായി (എഐഎംഎ) അഫിലിയേറ്റ് ചെയ്ത രാജ്യത്തെ പ്രധാന മാനേജ്‌മെന്റ് അസോസിയേഷനാണ് ടിഎംഎ.