ഫറോക്ക് സര്‍വീസ് സഹകരണ ബാങ്ക് എക്‌സലന്‍സ് അവാര്‍ഡ് ഏറ്റു വാങ്ങി

Kozhikode

കോഴിക്കോട്: പ്രാഥമിക സഹകരണ ബാങ്കുകളുടെ വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കേരള ബാങ്ക് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് ജില്ലയില്‍ ഒന്നാം സ്ഥാനം ഫറോക്ക് സര്‍വീസ് സഹകരണ ബാങ്കിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ടി കെ സേതുമാധവന്‍ ഡയറക്ടര്‍ ഐ പി മുഹമ്മദ്, ചീഫ് അക്കൗണ്ടന്റ് എം വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

ബാങ്കില്‍ നിലവില്‍ 340 കോടി രൂപ നിക്ഷേപവും 308 കോടി രൂപ വായ്പ ബാക്കി നില്‍പ്പുണ്ട്. 357 കോടി രൂപ പ്രവര്‍ത്തന മൂലധനം ഉള്ള ബാങ്കില്‍ 38715 എ ക്ലാസ് മെമ്പര്‍മാരുണ്ട്. ബാങ്കിന്റെ കീഴില്‍ നീതി മെഡിക്കല്‍ ലാബ്, മെഡിക്കല്‍ സ്‌റ്റോര്‍, എക്‌സ്‌റേ, ഫിസിയോതെറാപ്പി, ഡെന്റല്‍ ക്ലിനിക്, പോളി ക്ലിനിക്, എന്നിവ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കാര്‍ഷിക രംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ബാങ്ക് നടത്തുന്നു.