തിരുവനന്തപുരം: സിനിമയിലെ കഥകളും സിനിമയ്ക്കുള്ളിലെ കഥകളും പങ്കുവച്ച് കുട്ടിക്കൂട്ടത്തോടൊപ്പം വേനലവധി ആഘോഷമാക്കി നടന്‍ മണിയന്‍പിള്ള രാജു. കുട്ടികളിലെ സര്‍ഗാത്മകതയെയും അറിവിനെയും തൊട്ടുണര്‍ത്തുന്നതിനും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടായ്മ വിജ്ഞാനവേനലിന്റെ രണ്ടാംദിനത്തിലാണ് കുട്ടികളോട് സംവദിക്കാന്‍ നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവെത്തിയത്. സിനിമയിലെ നര്‍മ മുഹൂര്‍ത്തങ്ങളുടെ പിന്നാമ്പുറക്കഥകള്‍ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. നാടന്‍ പാട്ടുകളും കളികളുമായി അദ്ദേഹം കുട്ടിക്കൂട്ടത്തോടൊപ്പം ഏറെ നേരം ചെലവഴിച്ചു.’മുന്നോട്ട് തന്നെ നടക്കാനും മുന്നോട്ടേ നടക്കാവൂ’ എന്നും കുട്ടികളെ ഉപദേശിച്ചു. മിഠായി വിതരണവും നടത്തി, കുട്ടികള്‍ക്കൊപ്പം ഊഞ്ഞാലും ആടിയിട്ടാണ് അദ്ദേഹം മടങ്ങിയത്. തുടര്‍ന്നു പ്രമുഖ ഗവേഷകനും വിവര സാങ്കേതിക വിദഗ്ധനുമായ പ്രൊഫ. ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ ക്ലാസെടുത്തു. ഉച്ചയ്ക്ക് ശേഷം കോമഡി സ്റ്റാര്‍ ഫെയിം ശിവമുരളി കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു.
നാളെ ഡോ. രാജാവാര്യര്‍, നര്‍ത്തകി ഡോ.സിത്താര ബാലകൃഷ്ണന്‍, കവി സുമേഷ് കൃഷ്ണന്‍, ഗായകന്‍ പദ്മകുമാര്‍ എന്നിവര്‍ കുട്ടികളോടൊപ്പം ചേരും. 25 ന് ക്യാമ്പ് അംഗങ്ങള്‍ നിര്‍മിക്കുന്ന ഷോര്‍ട്ട് റോഡ് മൂവി ചിത്രീരകരണത്തിന്റെ ഭാഗമായുള്ള യാത്ര. 26 ന് ഡോ. എസ് .ഗീത ക്ലാസെടുക്കും. വൈകിട്ട് നാലിന് വിവിധ കലാപരിപാടികളോടെ ക്യാമ്പ് സമാപിക്കും.