കാരച്ചാല്‍ ഗവണ്‍മെന്‍റ് യു പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

Wayanad

അമ്പലവയല്‍: കേരള സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരുകോടി പത്ത് ലക്ഷം രൂപ ചിലവഴിച്ച് കാരച്ചാല്‍ ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ മുഖേന നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ മുഖ്യാതിഥി ആയിരുന്നു.

പ്രാദേശികമായി അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്‌സത്ത് ശിലാഫലകം അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീര്‍ അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് കുമ്പളേരി ഡിവിഷന്‍ അംഗം ഗ്ലാഡിസ് സ്‌കറിയ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോര്‍ജ്ജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി ബി സെനു, കാരച്ചാല്‍ വാര്‍ഡ് അംഗം പി ടി കുര്യാച്ചന്‍, മീനങ്ങാടി പഞ്ചായത്തംഗം ബേബി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ബിന്ദു എം സ്വാഗതവും, അതുല്യ രഘു നന്ദിയും പറഞ്ഞു.