തടി വ്യവസായത്തില്‍ വിപ്ലവം; ബ്രാന്‍റ് ഉത്പന്നവുമായി ‘ഹില്‍ വുഡ്’

Kozhikode

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ ബ്രാന്റഡ് ഹാര്‍ഡ്‌വുഡ് ഉത്പന്നമായ ‘ഹില്‍ വുഡ്’ വിപണിയിലെത്തി. മരവ്യവസായ രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യത്തിന്റെ പിന്‍ബലമുള്ള യുവ സംരംഭകരായ ഷാസ് അഹമ്മദും ഷിബില്‍ മൊഹിദീനും ചേര്‍ന്നാണ് പ്രൊഡക്റ്റ് ലോഞ്ച് ചെയ്തത്.
ഇതോടെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ അഭിമുഖീകരിക്കുന്ന വിവിധതരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരമാകും. മലേഷ്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതിചെയ്യുന്ന മരഉരുപ്പടികള്‍ രാസപ്രകൃയയിലൂടെ സംസ്‌കരിച്ചശേഷം ഗുണനിലവാരം ഉറപ്പുവരുത്തി ലഭ്യമാക്കുകയാണ് ‘ഹില്‍ വുഡ്’ എന്ന ബ്രാന്‍ഡിന്റെ ലക്ഷ്യം. ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിധം മികച്ച ഗുണനിലവാരം, ഉറപ്പ്, സുരക്ഷ എന്നിവയ്ക്ക് പുറമെ മരഉല്‍പന്നങ്ങളുടെ സൗന്ദര്യവും ആകര്‍ഷണിയതയും നിലനിര്‍ത്തിക്കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

മരഉല്‍പന്നങ്ങളുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്ത സാഹചര്യത്തില്‍ കെട്ടിടനിര്‍മ്മണ രംഗത്ത് മരത്തിന് പകരമായി ഉപയോഗിച്ചുവന്നിരുന്ന കോണ്‍ക്രീറ്റ്ഇരുമ്പ് ഉത്പന്നങ്ങളോട് ഉപഭോക്താക്കള്‍ക്കുണ്ടായ അസംതൃപ്തി പരിഹരിക്കാന്‍ കൂടിലക്ഷ്യമിട്ടാണ് ‘ഹില്‍ വുഡ്’ രംഗത്ത് വന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ ഈടുനില്‍ക്കുക മാത്രമല്ല, പ്രകൃതിയുടെ സ്വാഭാവികമായ ആകര്‍ഷണിയത നിലനിര്‍ത്തിക്കൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പുതിയ ബ്രാന്‍ഡിനാവുമെന്നും വാതില്‍, ജനല്‍ എന്നിവ എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്ന രീതിയിലാണ് ഇവയുടെ നിര്‍മ്മണമെന്നും യുവസംരംഭകരായ ഷാസ് അഹമ്മദ്, ഷിബില്‍ മൊഹിദീന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഗ്യാരണ്ടി ഉറപ്പുനല്‍കുന്ന ഈ ബ്രാന്‍ഡഡ് ഡോര്‍, വിന്‍ഡോ ഫ്രെയിമുകള്‍ എന്നിവ നിര്‍മ്മാണ മേഖലയില്‍ വന്‍ മാറ്റത്തിന് വഴിയൊരുക്കും, പ്രകൃതി സംരക്ഷണത്തിനും പാരിസ്ഥിതിക അവബോധത്തിനും പ്രാധാന്യം നല്‍കുന്ന ആധുനിക കാലത്ത് ‘ഹില്‍വുഡ്’ ഉത്പന്നങ്ങള്‍ വിപണിയില്‍ വിപ്ലവംതന്നെ സൃഷ്ടിക്കുമെന്ന് 75 വര്‍ഷമായി തടിക്കച്ചവടത്തിലും നിര്‍മ്മാണത്തിലും മുന്‍പന്തിയിലുള്ള കുടുംബത്തില്‍ നിന്നുള്ള ഷാസ് അഹമ്മദ്, ഷിബില്‍ മൊഹിദീന്‍ എന്നിവര്‍ അറിയിച്ചു. പിതാവ് വി ഷെരീഫ് , പി ആര്‍ ഒ കെ സുരേഷ് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.