റോസ്ഗാര്‍ ദിവസില്‍ തൊഴിലാളികള്‍ തിമിര്‍ത്താടി

Kozhikode

ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് മംഗലാട് 13-ാം വാര്‍ഡില്‍ റോസ്ഗാര്‍ ദിവസ് ആഘോഷം വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കലാവാസനകള്‍ അരങ്ങില്‍ അവതരിപ്പി ക്കാനും നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനും ലക്ഷ്യമിടുന്നുണ്ട്. തെഴിലുറപ്പ് പദ്ധതിയിലെ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം രൂപയുടെ പ്രവര്‍ത്തിയും ഇരുപത്തിയഞ്ച് ദിവസവും പൂര്‍ത്തിയാക്കിയ വിജയാഘോഷത്തിന്റെ ഭാഗവുമായാണ് റോസ്ഗാര്‍ ദിവസ് ആഘോഷിച്ചതെന്ന് മെമ്പര്‍ എ സുരേന്ദ്രന്‍ പറത്തു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്ലാനിങ്ങ് ആന്റ് മോണിട്ടറിംഗ് ഓഫീസര്‍ ശ്രീശന്‍ കെ, ഹൗസിങ്ങ് ഓഫീസര്‍ ജനീഷ് കുമാര്‍, തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ സംഗീത്, പഞ്ചായത്ത് തൊഴിലുറപ്പ് ഓവര്‍സിയര്‍ അനഘ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. എം എം മുഹമ്മദ്, മേറ്റ് മാരായ സതി തയ്യില്‍, മോളി പട്ടേരിക്കുനി, ഷിംന കുന്നില്‍, ഷൈനി വെള്ളോടത്തില്‍, ദീപ്ന പുത്തന്‍ പുരയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരികളും സമ്മാനദാനവും നടന്നു.