പുല്‍പ്പള്ളി: വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രന്‍ എന്ന കര്‍ഷകന്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ദുരൂഹമാണെന്നും കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സി പി ഐ(എം എല്‍) റെസ്സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. നീണ്ട ഏഴുമാസങ്ങളായി രാജേന്ദ്രനുള്‍പ്പെടെ തട്ടിപ്പിനിരയായവരുടെ നീതിക്ക് വേണ്ടിയുള്ള സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തത് ജില്ലാ സെക്രട്ടറി കെ വി പ്രകാശ് ആയിരുന്നു. നീതിക്ക് വേണ്ടിയുള്ള പരാതി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച സാഹചര്യത്തിലായിരുന്നു സത്യാഗ്രഹ സമരം താത്കാലികമായി നിര്‍ത്തി വച്ചത്.
മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തനായി കൊണ്ട് പോകുന്നത് നീതി ഉറപ്പാക്കിയതിന് ശേഷം മതിയെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സി പി ഐ(എം എല്‍)റെഡ്സ്റ്റാര്‍ പ്രവര്‍ത്തകര്‍ സമരത്തിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. മൃതദേഹവുമായി ഈ കേസിലെ മുഖ്യ പ്രതിയായ KPCC സെക്രട്ടറി KK അബ്രഹാമിന്റെ വീട്ടിലേക്കുള്ള മാര്‍ച്ചിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കും.