അറബിക് അധ്യാപക ഒഴിവ്

News

കോഴിക്കോട്: ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് യോഗ്യതയും ഉള്ളവരായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് തയ്യാറാക്കിയ അതിഥി അധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവരായിരിക്കണം. നെറ്റ് പാസ്സായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ 13 ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണം.