വിമെൻ വെൽഫെയർ സർവീസസിന്‍റെ വജ്ര ജൂബിലിയും വാർഷികാഘോഷവും നടത്തി

Thiruvananthapuram

തിരുവനന്തപുരം: വിമെൻ വെൽഫെയർ സർവീസസിന്റെ വജ്ര ജൂബിലിയും, വാർഷികാഘോഷവും കലൂർ റിന്യൂവൽ സെന്ററിൽ നടന്നു. അതിരൂപത ഡയറക്ടർ പോൾ ചെറുപിള്ളി അച്ചന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയും, ജോഷി പുതുശ്ശേരി അച്ചൻ (റിന്യൂവൽ സെന്റർ ഡയറക്ടർ) സന്ദേശവും നൽകി. പൊതുസമ്മേളനത്തിൽ അതിരൂപത പ്രസിഡന്റ് സാജി ജെയിംസ് അധ്യക്ഷത വഹിച്ചു.

ഇന്റർനാഷണൽ സ്പോർട്സ് പേഴ്സൺ & വേൾഡ് ചാമ്പ്യൻ ജോബി മാത്യു ഉദ്ഘാടനം നിർവഹിച്ചു. അതിരൂപത സെക്രട്ടറി ജയിനി സാംരാജ് റിപ്പോർട്ടും ട്രഷറർ സെൽമ ഐസക് കണക്കും അവതരിപ്പിച്ചു. മുൻ അതിരൂപത ഡയറക്ടർ ബഹുമാനപ്പെട്ട പോൾ കല്ലൂക്കാരൻ അനുഗ്രഹപ്രഭാഷണം നടത്തി.

സംഘടനയുടെ വജ്ര ജൂബിലി സ്മരണിക പ്രകാശനം ഇടപ്പള്ളി സെന്റ് ജോർജ്ജ് ഫൊറോനാ വികാരി ആന്റണി മഠത്തുംപടി നിർവഹിച്ചു. സംഘടനയിലെ ആരംഭകാല പ്രവർത്തകരെ ആദരിച്ചു കൊണ്ട് റവ ഡോ.സിസ്റ്റർ ജോളി സി.എം.സി. സന്ദേശം നൽകി.

ലോഗോസ് റാങ്ക് ജേതാക്കളെയും, ഉന്നത വിജയം കരസ്ഥമാക്കിയവരെയും ഡിസംബർ എട്ടിന് നടത്തിയ മരിയൻ ക്വിസ് വിജയികളെയും മുൻ അതിരൂപത സെക്രട്ടറിയും ഗ്ലോബൽ മാതൃവേദി പ്രസിഡണ്ടുമായ ഡോ. റീത്താമ്മ ടീച്ചർ, മുൻ അതിരൂപത പ്രസിഡന്റ് മീര പാപ്പച്ചൻ, ലീന ജോർജ്, അനിമേറ്റർ സി.സുമ സി.എം.സി. എന്നിവർ ആശംസകൾ അർപ്പിച്ച്‌ ആദരവുകൾ നൽകി. എല്ലാ വിശിഷ്ട വ്യക്തികൾക്കും സ്നേഹോപഹാരം നൽകി ആദരിച്ചു. അതിരൂപത ഭാരവാഹികൾ വജ്ര ജൂബിലി ഗാനം ആലപിച്ചു. അതിരൂപത ജോയിന്റ് സെക്രട്ടറി ആനി അബ്രഹാം കൃതജ്ഞത പറഞ്ഞു. തുടർന്ന് കാഞ്ഞിരപ്പിള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ തച്ചൻ എന്ന നാടകവും ഉണ്ടായിരുന്നു.