കാടിനേയും മഴയേയും അടുത്തറിയാന്‍ നിലമ്പൂരില്‍ ദ്വിദിന മഴക്കാല ക്യാമ്പ്

Kerala

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

നിലമ്പൂര്‍: കാടുകളെയും മഴയെയും അടുത്തെറിയുന്നതിന് വേണ്ടി ദ്വിദിന ക്യാമ്പ് ജൂണ്‍ 24, 25 തിയ്യതികളില്‍ നിലമ്പൂരില്‍ നടക്കും. നെടുങ്കയം, കനോലി പ്ലോട്ട്, തേക്ക് മ്യൂസിയം, ബംഗ്ലാവ് എന്നിവിടങ്ങളിലേക്ക് ക്യാമ്പിന്റെ ഭാഗമായി ഫീല്‍ഡ് ട്രിപ്പ് നടത്തും.

ഇടതൂര്‍ന്ന മഴക്കാടുകളാണ് നെടുങ്കയത്തിന്റെ പ്രത്യേകത. കരിമ്പുഴയും തേക്കിന്‍ കാടുകളും ബ്രിട്ടീഷുകാര്‍ പണിത പാലവും നെടുങ്കയത്തെ പ്രധാന കാഴ്ചകളാണ്. ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന്റേഷന്‍ ആണ് കനോലി പ്ലോട്ടില്‍ ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ തേക്ക് മരങ്ങളാണ് ഇവിടുത്തെ ആകര്‍ഷണം. ചാലിയാറിലേക്ക് പോഷകനദികള്‍ സംഗമിക്കുന്നതും നിലമ്പൂരിലാണ്. ജൈവ വൈവിധ്യത്തിന്റെ കലവറയാണ് നിലമ്പൂര്‍ കാടുകള്‍.

മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ആണ് ക്യാമ്പിന്റെ സംഘാടകര്‍. ആദ്യദിവസം വൈകുന്നേരം പഠന സെഷന്‍ ഉണ്ടായിരിക്കും. താമസം, ഭക്ഷണം എന്നിവ സംഘാടകസമിതി ഒരുക്കുന്നതാണ്. മഴയാണ് ക്യാമ്പിന്റെ പ്രധാന തീം. പ്രതിനിധികള്‍ കുടയോ റെയിന്‍കോട്ടോ കരുതേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946000788 എന്ന നമ്പറില്‍ ബന്ധപ്പെടാം. രജിസ്‌ട്രേഷന്‍ ഫീ: 1000രൂപ.