മന്നാനിയയില്‍ മാധ്യമ ശില്പശാല സംഘടിപ്പിച്ചു

Thiruvananthapuram

പാങ്ങോട്: മന്നാനിയ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ഏകദിന മാധ്യമ ശില്പശാല സംഘടിപ്പിച്ചു. ‘അസഹിഷ്ണുതകളുടെ കാലത്തെ മാധ്യമ പ്രവര്‍ത്തനം’ എന്ന വിഷയത്തിലായിരുന്നു ശില്പശാല. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി ശ്രീജന്‍ മുഖ്യ പ്രഭാഷണം നടത്തി. ഭരണകൂടം അധികാരം ദുര്‍വിനിയോഗം ചെയ്തുകൊണ്ടെടുക്കുന്ന കേസുകള്‍ നേരിടുക എന്ന വെല്ലുവിളി കൂടി ഏറ്റെടുത്തു കൊണ്ടാണ് ഇന്ന് ഓരോ മാധ്യമ പ്രവര്‍ത്തകനും മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകള്‍ നടത്താന്‍ വേണ്ടി മാത്രം മാധ്യമ സ്ഥാപനങ്ങള്‍ നിയമ വിദഗ്ധരെ നിയമിക്കേണ്ട സാഹചര്യമാണുള്ളത്. ഇത്രയും അനിശ്ചിതത്വമുള്ള കാലത്തും പുതിയ ആളുകള്‍ മാധ്യമ രംഗത്തേക്ക് കടന്നു വരുന്നുണ്ട് എന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പലും ന്യുനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടറുമായ പ്രൊഫ. ഡോ. പി. നസീര്‍, കോളേജ് സൂപ്രണ്ട് കടക്കല്‍ ജുനൈദ്, ഇക്കണോമിക്‌സ്മീഡി സ്റ്റഡീസ് വിഭാഗം മേധാവി ഡോ. പി. ഇസ്രത്ത്, അധ്യാപകരായ ഡോ. ദില്‍ഷാദ് ബിന്‍ അഷ്‌റഫ്, എസ്. ഷാനി, അര്‍ച്ചന ബാലകൃഷ്ണന്‍, ലക്ഷ്മി വിജയന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.