വെളിച്ചം നഗര്‍ (കരിപ്പൂര്‍): എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാറുകളെയാണ് ലോകത്തിന് ആവശ്യമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ മുജാഹിദ് സംസ്ഥാന സമ്മേളനം സ്വാഗതം ചെയ്തു. യു.എ.ഇയില്‍ നടന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ പ്രധാന മന്ത്രി നടത്തിയ പ്രഖ്യാപനം ഇന്ത്യയില്‍ പ്രാവര്‍ ത്തികമാക്കിയാല്‍ രാജ്യം നിലവിലെ അരക്ഷിതാവസ്ഥയില്‍ നിന്ന് മോചിതമാവും.
ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വവും തുല്യ നീതിയും രാജ്യത്തെ മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന നിലവിലുള്ള സ്ഥിതിവിശേഷം പ്രധാന മന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടണം.
രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സമാധാനത്തോടെ ജീവിക്കാനും ജീവിത വ്യവഹാരം നടത്താനും അവസരമൊരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അസമത്വവും നീതി നിഷേധവും രാജ്യത്തെ അരാജത്യത്തിലേക്ക് നയിക്കുമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
രാജ്യത്ത് സാമ്പത്തിക സാമൂഹ്യ മേഖലകളില്‍ അസമത്വം വര്‍ധിച്ചു വരികയാണ്. ഭരണ ഘടന ലക്ഷ്യം വെക്കുന്ന വിഭവങ്ങളുടെ നീതി പൂര്‍വകമായ വിഭനം സാധ്യമാക്കണം. മറ്റുള്ളവരെക്കറിച്ച കരുതലാണ് ജനാധിപത്യമെന്ന മഹത്തായ ദര്‍ശനമാണ് ഭരണഘടന മുന്നോട്ട് വെക്കുന്നത് എന്നതിനാല്‍ തന്നെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്താന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്
രാജ്യത്ത് മസ്ജിദ്യകളും ചര്‍ച്ചുകളും തകര്‍ക്കുകയും കയ്യേറുകയും ചെയ്യുന്നത് തുടരുന്നത് ആശങ്കാജനകമാണ്.
ആരാധനാലയങ്ങളുടെ തല്‍സ്ഥിതി തുടരണമെന്ന 1991-ലെ നിയനിര്‍മാണം മറികടന്നുള്ള കോടതി വിധികള്‍ ജനാധിപത്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്നതാണ്. ബാബരിയില്‍ നിന്ന് തുടങ്ങി ഗ്യാന്‍ വാപിയിലൂടെയും മറ്റുമുള്ള മസ്ജിദ് കയ്യേറ്റങ്ങളും തകര്‍ക്കലുകളും ശരിവെക്കുന്ന കോടതി വിധികള്‍ ഭരണഘടനാ വിരുദ്ധമാണെന്നിരിക്കെ അതംഗീകരിക്കാനാവില്ല.
ഭരണ ഘടനാ സംരക്ഷണം പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ജഡ്ജിമാര്‍ ഭരണഘടനെ നോക്കുകുത്തിയാക്കി വിധി പറയുന്നത് രാജ്യത്തിന്റെ ഭാവിയെ ഇരുളടഞ്ഞതാക്കും.
ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താനുള്ള കോടതി വിധി റദ്ദ് ചെയ്യാന്‍ സുപ്രീം കോടതി ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പലസ്തീന്‍ പൊളിറ്റിക്കല്‍ ആന്റ് മീഡിയ കോണ്‍സുലര്‍ ഡോ . അബ്ദുറാസിഖ് അബു ജസര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.എല്‍.പി യൂസുഫ് അദ്ധ്യക്ഷത വഹിച്ചു.
കെ.എന്‍.എം മര്‍കസുഭഅവ പ്രസിഡന്റ് ഡോ. ഇ.കെ അഹ്‌മദ് കുട്ടി ഡോ. അബ്ദുറാസിഖ് അബു ജസറിന് ഉപഹാരം നല്ലി .
പണ്ഡിതനും എഴുത്തുകാരനുമായ പ്രഫ.പി. മുഹമ്മദ് കുട്ടശ്ശേരിയെ കെ.എന്‍.എം മര്‍കസുദ്ദഅവ ജന : സെകട്ടറി സി.പി. ഉമര്‍ സുല്ലമി ആദരിച്ചു.
എളമരം കരീം എം.പി സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. ഹാരിസ് കാവ്യങ്ങല്‍ ഏറ്റുവാങ്ങി. ഹാറൂണ്‍ കക്കാട് സുവനീര്‍ പരിചയം നടത്തി.
ഡോ. പി. മുസ്തഫ ഫാറൂഖി പുസ്തക പ്രകാശനം നടത്തി. സാബിര്‍ ശൗഖത്ത്, അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, കെ.എം. ടി മുഹമ്മദലി പുസ്തകം ഏറ്റുവാങ്ങി.
ബിനോയ് വിശ്വം എം.പി, അഡ്വ. പി.എം എ സലാം, ആത്മ ദാസ് യമി , ഫാദര്‍ സജീവ് വര്‍ഗീസ് , പത്മശ്രീ ചെറുവയല്‍ രാമന്‍, രമേശ് ജി മേത്ത, എന്‍.കെ പവിത്രന്‍, ഡോ. ഐ.പി അബുസ്സലാം, ഡോ. അനസ് കടലുണ്ടി, മമ്മു കോട്ടക്കല്‍, ഡോ. യു. പി യഹ്യാ ഖാന്‍, എം.കെ ശാക്കിര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഗ്ലോബല്‍ ഇസ്ലാഹി സംഗമം കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് പ്രഫ: എ അബ്ദുല്‍ ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. ഡോ. ഇ.കെ അഹ്‌മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ജന സെക്രട്ടറി സി.പി ഉമര്‍ സുല്ലമി മുഖ്യ പ്രഭാഷണം നടത്തി.
സലാഹ് കാരാടന്‍,ഫൈസല്‍ നന്‍മണ്ട പ്രഫ കെ.പി സകരിയ്യ , ബി.പി.എ ഗഫൂര്‍, അയ്യൂബ് എടവനക്കാട്, സി.ടി. ആയിശ ടീച്ചര്‍,ആദില്‍ നസീഫ് മങ്കട, ഫാത്വിമ ഹിബ , ലത്തീഫ് നല്ലളം, കെ. അഹ്‌മദ് കൂട്ടി, കെ.വി നിയാസ്, ഡോ. യു.പി യഹിയാ ഖാന്‍, കെ.പി അബ്ദുറഹ്‌മാന്‍ സുല്ലമി, സി. അബ്ദുലത്തീഫ് മാസ്റ്റര്‍ പ്രസംഗിച്ചു.