ഖുര്‍ആന്‍ പാരായണ മത്സര വിജയികളെ അനുമോദിച്ചു

Gulf News GCC

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

ജിദ്ദ: ജി സി സി രാജ്യങ്ങളിലെ സി. ഐ. ഇ. ആര്‍. മദ്രസാ വിദ്യാര്‍ഥികള്‍ക്കായി ജി സി സി ഇസ്‌ലാഹി കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ അല്‍ഹുദാ മദ്രസാ,ശറഫിയ്യജിദ്ദയിലെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ജി.സി.സി തല മത്സരത്തില്‍ സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ അഹമദ് റിഷാന്‍ രണ്ടാം സ്ഥാനവും ഉമറുല്‍ ഫാറൂഖ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മത്സരത്തിന്റെ മുന്നോടിയായി സൗദി അറേബ്യയിലെ മദ്രസാ കുട്ടികള്‍ക്കിടയില്‍ നടന്ന മത്സരത്തില്‍ സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ അഹമദ് റിഷാന്‍ (ഫസ്റ്റ്), ഉമറുല്‍ ഫാറൂഖ് (തേര്‍ഡ്), സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ അഫ്രീന്‍ അഷ്‌റഫ് അലി (സെക്കന്റ്), ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ അബ്ബുദ്ദീന്‍ മുഹമ്മദ് (സെക്കന്റ്), മുസ്അബ് അല്‍ ഖൈര്‍ (തേര്‍ഡ്), ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ദൈഫ സൈനബ (ഫസ്റ്റ്) എന്നീ സ്ഥാനങ്ങള്‍ നേടി ജി.സി.സിയിലേക്കുള്ള മത്സരത്തിനുള്ള യോഗ്യത നേടി.

വിജയികളായ കുട്ടികള്‍ക്ക് മൊമെന്റോയും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു, അല്‍ഹുദാ മദ്രസാ അധ്യാപകരും മാനേജ്‌മെന്റും , ഇസ്ലാഹി സെന്റെര്‍ ഭാരവാഹികളും പങ്കെടുത്തു. ഖുര്‍ആന്‍ പഠനത്തിന്റെയും പാരായണം ചെയ്യുന്നതിന്റെയം പ്രാധാന്യവും പ്രതിഫലവും വിശദീകരിക്കുകയും ഈ കാര്യത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധ സദാ ഉണ്ടാവണമെന്നും അനുമോദന യോഗത്തില്‍ ഇര്‍ഷാദ് സ്വലാഹി ഉല്‍ബോധിപ്പിച്ചു.

അല്‍ ഹുദാ മദ്രസയുടെ അടുത്ത അധ്യായന വര്‍ഷം സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്നതാണെന്നും, കെ.ജി മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചതായും പ്രിന്‍സിപ്പാള്‍ ലിയാഖത്ത് അലി ഖാന്‍ അറിയിച്ചു. മദ്രസാ പഠനത്തോടൊപ്പം മലയാള ഭാഷാ പഠനവും മദ്രസയില്‍ നിന്നും നല്‍കുന്നുണ്ടെന്നും ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മദ്രസാ അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കുമായി 057 246 6043 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.