കൊടുങ്കാറ്റായി മാറുന്ന ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍: ദളപതിയുടെ പിറന്നാള്‍ ആഘോഷത്തിന് തീപ്പൊരി തുടക്കം

Cinema

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍

കൊച്ചി: ലോകത്തെമ്പാടുമുള്ള ദളപതി വിജയ് ഫാന്‍സിന് വിജയുടെ നാല്‍പ്പത്തി ഒന്‍പതാമത് ജന്മനാള്‍ ആഘോഷത്തിന്റെ തുടക്കം കുറിക്കാന്‍ തീപ്പൊരി ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് സംവിധായകന്‍ ലോകേഷ് കനകരാജും ലിയോ ടീമും. ഒക്ടോബര്‍ 19ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ആണ് ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ സെക്കന്റില്‍ പുറത്തിറക്കിയത്. വിജയ് ആലപിച്ച ഞാന്‍ റെഡിയാ എന്ന ലിയോയിലെ ആദ്യ ഗാനം കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്യും. മുന്‍ സിനിമകളെ പോലെ ഒരു ദിനം മുന്നേ സസ്‌പെന്‍സുകള്‍ പുറത്തുവിടാത്ത വിജയുടെ പിറന്നാള്‍ ദിനം പൂര്‍ണമായും കളര്‍ഫുള്‍ ആകുകയാണ് ടീം ലിയോ.

ലോകേഷ് കനകരാജ് യൂണിവേഴ്‌സിന്റെ അടുത്ത ചിത്രമാണോ ലിയോ എന്നറിയാന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൂര്‍ണ്ണമായി നിരീക്ഷിക്കുകയാണ് ആരാധകര്‍. ലോകേഷ് സൃഷ്ടിച്ച സ്വദേശീയ പ്രപഞ്ചം കമല്‍ ഹാസന്‍, സൂര്യ തുടങ്ങി വമ്പന്‍ താരങ്ങളുടെ സാന്നിധ്യത്തില്‍ സമ്പന്നമാണ്. സൂപ്പര്‍ താരം വിജയിനോടൊപ്പം ഈ ലോകത്തിലേക്ക് എന്ത് കൂട്ടിച്ചേര്‍ക്കല്‍ എന്നതിനെക്കുറിച്ചുള്ള ആകാംഷയാണ് പ്രേക്ഷകര്‍ക്ക്. ദളപതി വിജയുടെ ജന്മദിനത്തില്‍ ലിയോയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങും; ഇത് LCU- യുടെ ഭാഗമാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ദളപതിയ്‌ക്കൊപ്പം തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന സംഘമാണ് ലിയോയിലുള്ളത്. അനിരുദ്ധിന്റെ സംഗീതം സംവിധാനത്തില്‍ ഒരു സുവര്‍ഷോട്ട് എന്റര്‍ടെയ്‌നര്‍ പ്രേക്ഷകരെകാത്തിരിക്കുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ലോകേഷ് കനകരാജാണ് ഒരുക്കുന്നത്.

വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. ഡി ഓ പി: മനോജ് പരമഹംസ, ആക്ഷന്‍: അന്‍പറിവ്, എഡിറ്റിങ്: ഫിലോമിന്‍ രാജ്, ആര്‍ട്ട്: എന്‍. സതീഷ് കുമാര്‍, കൊറിയോഗ്രാഫി: ദിനേഷ്, ഡയലോഗ്: ലോകേഷ് കനകരാജ്, രത്‌നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍.