ആഭിചാര നിരോധനത്തിന് സർക്കാർ ഭയം അടിസ്ഥാന രഹിതം: കെ.എൻ.എം മർകസുദ്ദഅവ കൗൺസിൽ
കണ്ണൂർ: യഥാർത്ഥ മത വിശ്വാസത്തിൻ്റെ കാഴ്ചപ്പാട് ആഭിചാരങ്ങൾക്ക് എതിരാണെന്നിരിക്കെ ആഭിചാര നിരോധനം നടപ്പാക്കിയാൽ വിശ്വാസികളുടെ പ്രതിഷേധമുണ്ടാകുമെന്ന സർക്കാർ ധാരണ അടിസ്ഥാനരഹിതമെന്ന് കെ.എൻ.എം മർകസുദ്ദഅവ ജില്ലാ കൗൺസിൽ അഭിപ്രായപ്പെട്ടു. ആഭിചാരത്തിൻ്റെയും മന്ത്രവാദത്തിൻ്റെയും മറവിൽ കൊലപാതകങ്ങൾ വരെ നടന്നിട്ടുള്ള ഒരു നാട്ടിൽ മതത്തെ അനാചാര, ദുരാചാരങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നവരെ ഭയപ്പെട്ട് സർക്കാർ ആഭിചാര നിരോധനം നടപ്പാക്കാൻ വിമുഖത കാണിക്കുന്നത് ലജ്ജാകരമെന്നും അപലപനീയമെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കാൻ സർക്കാർ ആർജ്ജവം കാട്ടണമെന്നും അല്ലാത്തപക്ഷം ആഭിചാരത്തിൻ്റെ മറവിൽ […]
Continue Reading