ദിവസ വേദനക്കാരുടെ ശമ്പളം തടഞ്ഞു വയ്ക്കരുത്: കെ എസ് ടി യു

Kottayam

കോട്ടയം: ദിവസ വേതനക്കാരായ അധ്യാപകരുടെ നിയമനം വലിയ കാലതാമസത്തിന് ശേഷം അംഗീകരിച്ചിട്ടും അവരുടെ ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായി കേരള സ്കൂൾ ടീച്ചർ യൂണിയൻ പറഞ്ഞു. അടിയന്തരമായി കാലതാമസം ഒഴിവാക്കി ഇവർക്ക് ശമ്പളം നൽകണമെന്ന് കെ.എസ്.ടി.യു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി അബ്ദുൽ ജബ്ബാർ , ടി.എ. നിഷാദ്,തൗഫീഖ് ബഷീർ, കെ സന്തോഷ് കുമാർ ,എൻ. വൈ ജമാൽ , ബിബിൻ മാത്യു, റോഷ്ന മനോജ്, അനീഷ നാസർ,അജിതമോൾ എന്നിവർ പ്രസംഗിച്ചു.