മിന്നലേറ്റ് ഒരാള്‍ മരിച്ചു

Thrissur

തൃശ്ശൂര്‍: മിന്നലേറ്റ് ഒരാള്‍ മരിച്ചു. വൈകിട്ട് നാലുമണിയോടെ വീട്ടുമുറ്റത്ത് ഉണക്കാനിട്ട തുണികള്‍ എടുക്കാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് അങ്കമാലി വേങ്ങൂര്‍ സ്വദേശി വിജയമ്മയ്ക്ക് മിന്നലേറ്റത്.

അങ്കമാലി നഗരസഭ കൗണ്‍സിലറായ എ.വി. രഘുവിന്റെ അമ്മയാണ് വിജയമ്മ. ഇന്ന്(ബുധനാഴ്ച്ച) ഉച്ചയ്ക്ക് ശേഷം അങ്കമാലിയില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.