പിഞ്ചുകുഞ്ഞിന്‍റെ വയറ്റില്‍ പോയ തുറന്ന പിന്ന് വിജയകരമായി പുറത്തെടുത്തു
മേപ്പാടി: കാട്ടിക്കുളം സ്വദേശികളായ ദമ്പതിമാരുടെ 11 മാസം പ്രായമായ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും തുറന്നതും പകുതി മുറിഞ്ഞതുമായ പിന്ന് വിജയകരമായി പുറത്തെടുത്തു. വയറുവേദനയുമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ കാണിച്ച കുട്ടിയുടെ എക്‌സ് റേ യിലൂടെയാണ് വയറ്റിനുള്ളില്‍ പിന്ന് ഉണ്ടെന്ന് മനസ്സിലായത്. തുടര്‍ന്ന് ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ.ശ്രീനിവാസ് എന്‍ഡോസ്‌കോപ്പിയിലൂടെ അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. അരുണ്‍ അരവിന്ദ്, ഡോ. റൂബി പര്‍വീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനറല്‍ അനസ്‌തെഷ്യ നല്‍കികൊണ്ടായിരുന്നു പിന്ന് പുറത്തെടുത്തത്. […]
Continue Reading