മേപ്പാടി: കാട്ടിക്കുളം സ്വദേശികളായ ദമ്പതിമാരുടെ 11 മാസം പ്രായമായ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും തുറന്നതും പകുതി മുറിഞ്ഞതുമായ പിന്ന് വിജയകരമായി പുറത്തെടുത്തു. വയറുവേദനയുമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ കാണിച്ച കുട്ടിയുടെ എക്‌സ് റേ യിലൂടെയാണ് വയറ്റിനുള്ളില്‍ പിന്ന് ഉണ്ടെന്ന് മനസ്സിലായത്.
തുടര്‍ന്ന് ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ.ശ്രീനിവാസ് എന്‍ഡോസ്‌കോപ്പിയിലൂടെ അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. അരുണ്‍ അരവിന്ദ്, ഡോ. റൂബി പര്‍വീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനറല്‍ അനസ്‌തെഷ്യ നല്‍കികൊണ്ടായിരുന്നു പിന്ന് പുറത്തെടുത്തത്. പിന്ന് തുറന്നതും മൂര്‍ച്ച ഏറിയതും കുട്ടിയുടെ പ്രായവും അപകടത്തിന്റെ തീവ്രത കൂട്ടുന്നതായിരുന്നു. എന്നാല്‍ കൃത്യമായ ഇടപെടലുകളും കണ്ടെത്തലും കൃത്യമായ ചികിത്സയും അപകടത്തിന്റെ വ്യാപ്തി നന്നേ കുറച്ചു. കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ച കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു.