സംസ്ഥാനത്തെ ആദ്യ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ് കോഴിക്കോട്
കൊച്ചി: മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ് (എം.എന്‍.സി.യു) കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ആരംഭിച്ചു. നവജാത ശിശുക്കളുടെ ചികിത്സയിലും പരിചരണത്തിലും നാഴികകല്ലാവുന്ന പദ്ധതിയാണ് മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ്. സംസ്ഥാന സര്‍ക്കാര്‍, ദേശിയ ആരോഗ്യ ദൗത്യവുമായി സഹകരിച്ച് ആരംഭിച്ച സംവിധാനമാണിത്. എം.എന്‍.സി.യുവില്‍ കുഞ്ഞുങ്ങളോടൊപ്പം അമ്മമാര്‍ക്ക് കിടക്കാന്‍ 8 കിടക്കകളും, കുഞ്ഞുങ്ങള്‍ക്കായി വെന്റിലേറ്റര്‍, വാമര്‍, ഫോട്ടോതെറാപ്പി, മള്‍ട്ടിപ്പാര മോണിറ്റര്‍, എന്നിവയെല്ലാം ചേര്‍ന്ന് 8 ഐ.സി.യു ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്. ലെവല്‍ 1, ലെവല്‍ 2 മുറികളിലായി […]
Continue Reading