കാത്തിരിപ്പിന് ഫലമുണ്ടായില്ല; പിതാവിനെ കാണണമെന്ന ആഗ്രഹം നടക്കാതെ മഅ്ദനി രാത്രി മടങ്ങും

കൊച്ചി: പിതാവിനെ കാണണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കഴിയാതെ അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് രാത്രി മടങ്ങും. രാത്രി 9.20ന് നെടുമ്പാശേരിയില്‍ നിന്നും ബംഗളുരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മഅ്ദനി മടങ്ങുക. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മഅ്ദനിക്ക് പിതാവിനെ കാണാനുള്ള അവസരം ലഭിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെത്തിയിട്ടും അസുഖം കാരണം പിതാവിനെ കാണാന്‍ കഴിയാതെയാണ് മടങ്ങേണ്ടി വരുന്നത്. ബംഗളുരുവില്‍ നിന്നും കൊച്ചിയിലെത്തിയ മഅ്ദനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ കൊല്ലത്തേക്ക് പോകാന്‍ കഴിഞ്ഞില്ല. കിടപ്പ് രോഗിയായി കഴിയുന്ന മഅ്ദനിയുടെ പിതാവിന് കൊച്ചിയിലേക്കും എത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് […]

Continue Reading