കോഴിക്കോടന്‍ ശൈലിയില്‍ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഇനി മാമുക്കോയ ഇല്ല

കോഴിക്കോട്: കോഴിക്കോടന്‍ ശൈലിയില്‍ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ചിരിനടന്‍ മാമുക്കോയ ഇനിയില്ല. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തോടൊപ്പം തലച്ചോറില്‍ രക്തസ്രാവം കൂടിയായതോടെ നില ഗുരുതരമായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകള്‍ റോളിനായി ശുപാര്‍ശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ. പള്ളിക്കണ്ടിയെന്നാല്‍ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച് വളര്‍ന്നത്. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളില്‍ ജോലിക്ക് […]

Continue Reading