കോഴിക്കോട്: സ്ത്രീയെഴുത്തുകൾ കേരളീയ സാമൂഹ്യ ജീവിതത്തെ പുനർ നിർണയിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡോ. ഖദീജ മുംതസ് പറഞ്ഞു. യുവസാഹിതി സമാജം വായനാദിനത്തിൽ നടത്തിയ തെക്കെ പുറത്തെ വനിതാ എഴുത്തുകാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പ്രൊഫ ഷഹദ് ബിൻ അലി അധ്യക്ഷനായി.
എ. എം ഖദീജ, സാബി തെക്കേപ്പുറം, സിറു റസാഖ്, അയിഷ ഫഹീമ , നൂർജഹാൻ എന്നിവരെ ആദരിച്ചു. ശ്രീരമ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ ഉഷാദേവി ഉപഹാരം നൽകി. സലാം കല്ലായി പരിചയപ്പെടുത്തി. ലൈബ്രറി കൗൺസിൽ പ്രതിനിധി പ്രേംകുമാർ, കെ.വി. സുൽഫിക്കർ സംസാരിച്ചു. സഹനം വഴി ഇരുട്ടകറ്റിയ ഒരാൾ പി.എച്ച് അബ്ദുല്ല മാസ്റ്റർ എന്ന കൃതി മാപ്പിള കലാ അക്കാദമിക്ക് വേണ്ടി അനസ് പരപ്പിൽ യുവസാഹിതി ലൈബ്രറിക്ക് കൈമാറി. ജനറൽ സെക്രട്ടറി കെ. പി സാജിദ് സ്വാഗതവും ലൈബ്രറി സെക്രട്ടറി റാഷിദ് അഹമ്മദ് നന്ദിയും പറഞ്ഞു.