ഫറോക്ക് : ജൂൺ 5 മുതൽ 19 വരെ റൗസത്തുൽ ഉലും അറബിക് കോളേജ് ഗൈഡൻസ് ആൻ്റ് കൗൺസലിംഗ് സെല്ലും അബുസ്സബാഹ് ലൈബ്രറി വായനക്കൂട്ടവും സംയുക്തമായി സംഘടിപ്പിച്ച വായനാവാരാഘോഷ പരിപാടികൾ സമാപിച്ചു. പ്രൊഫ. പ്രിൻസിപ്പാൾ ഷഹദ് ബിൻ അലി ഉദ്ഘാടനം ചെയ്തു. ഗൈഡൻസ് സെൽ കോഡിനേറ്റർ ഡോ പി കെ ജംശീർ ഫാറൂഖി അധ്യക്ഷത വഹിച്ചു.
ആർ യു എ കോളേജ് പൂർവ്വ വിദ്യാർത്ഥിയും ‘മൈൽസ്’ നോവൽ രചയിതാവുമായ ഫൈസൽ മലയാളി മുഖ്യതിഥിയായി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ബുക് കളക്ഷൻ ഡ്രൈവിൽ നിരവധിപേർ പങ്കാളികളായി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ഇർഷാദ് വി പി , ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ സുൻദസ് കൊമേഴ്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ പി എൻ ഫഹീം പുളിക്കൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ലൈബ്രേറിയൻ ശരീഫ് പുന്നശ്ശേരി സ്വാഗതവും വുമൺസെൽ കോഡിനേറ്റർ ഫർഹാന കുഞ്ഞീബി നന്ദിയും പ്രകാശിപ്പിച്ചു.