വായന ദിനം ആചരിച്ചു

Kozhikode

കുന്ദമംഗലം :ചേനോത്ത് ഗവ: എൽ.പി സ്ക്കൂളിൽ വായന ദിന പരിപാടികൾ മുൻ ഹെഡ്മിസ്ട്രസ് സുസരള ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി. സത്യാനന്ദൻ , ചേനോത്ത് മൈത്രീ വായന ശാല പ്രസിഡണ്ട് സി. ഗംഗാധരൻ നായർ, അധ്യാപകരായ കെ.പി. നൗഷാദ് , അശ്വതി എൻ നായർ , പ്രീത പീറ്റർ , ധനില , അനാമിക , മിസ്രിയ പുള്ളാവൂർ പ്രസംഗിച്ചു. ഒരേ സമയം വിദ്യാർത്ഥികളും അധ്യാപകരും ലൈബ്രറി പുസ്തകങ്ങൾ വായിക്കുകയും ശേഷം വായന പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഫാമിലി ജേർണൽ , പ്രശ്നോത്തരി , പുസ്തക ചർച്ച , വായന മൂലയൊരുക്കൽ എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്.