‘ഒരു വർഷം – 1000 പുസ്തങ്ങൾ’ പദ്ധതിക്ക് വായന ദിനത്തിൽ തുടക്കമായി

News

കുന്ദമംഗലം :കുറഞ്ഞ് വരുന്ന വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുന്ദമംഗലം ഉപജില്ല എ. ഇ. ഒ ആൻ്റ് എച്ച്. എം ഫോറം ആസൂത്രണം ചെയ്ത ‘ഒരു വർഷം – ആയിരം പുസ്തകം ‘ അധ്യാപക വായന പരിപോഷണ പദ്ധതിക്ക് വായന ദിനത്തിൽ തുടക്കമായി. ഉപജില്ലയിലെ 350 ഓളം അധ്യാപകർ പങ്കാളികളാകുന്ന വായന പദ്ധതിയുടെ തുടർച്ചയായി അക്കാദമിക വർഷത്തിൻ്റെ അവസാനം അധ്യാപകരുടെ നിരൂപണ രചനകൾ ഉൾക്കൊള്ളിച്ച് പുസ്തകം പുറത്തിറക്കും.
ഉപജില്ലയിലെ വിദ്യാർത്ഥികൾ , രക്ഷിതാക്കൾ എന്നിവരെ ഉൾക്കൊള്ളിച്ച് രണ്ടാം ഘട്ട വായന പരിപോഷണ പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ : പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകരായ രോഷ്മ സുകേഷ് , വി.ടി. ഷീബ .കെ.ടി. മിനി , കെ. ബിന്ദു,, മുഹമ്മദ് ചേന്ദമംഗല്ലൂർ എന്നിവർ വായിച്ച പുസ്തകങ്ങളുടെ നിരൂപണം അവതരിപ്പിച്ചു.ഡയറ്റ് പ്രിൻസിപ്പാൾ ഡോ: യു.കെ അബ്ദുൽ നാസർ , എഴുത്തുകാരൻ വി.മുഹമ്മദ് കോയ , ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് , കുന്ദമംഗലം ബി.പി.സി മുഹമ്മദ് റാഫി , എച്ച്.എം ഫോറം ചെയർമാൻ ശുക്കൂർ കോണിക്കൽ , എച്ച്. എം ഫോറം കൺവീനർ കെ. ബഷീർ , എം. യൂസഫ് സിദ്ധീഖ് പ്രസംഗിച്ചു.