കുട്ടനാടന്‍ കായല്‍ കാട് മൂടി ക്ഷുദ്ര ജീവികളുടെ ആവാസകേന്ദ്രമായതെങ്ങിനെ?

ദേശവൃത്താന്തം /മോഹന്‍ദാസ് വെച്ചൂര്‍ നന്മയുടെ നെന്മണിക്കതിരുകള്‍ നൂറ് മേനി വിളഞ്ഞ് ഒരു നാടിന്റെ പട്ടിണി മാറ്റിയ സ്വര്‍ഗ്ഗഭൂമിയായിരുന്നു വെച്ചൂര്‍ പുത്തന്‍ കായല്‍പാടശേഖരം. വേമ്പനാട്ടുകായലിനു നടുവില്‍വൃത്താകൃതിയില്‍ ബണ്ടിട്ട് കൃഷിഭൂമിയാക്കി മാറ്റിയ ഈ പാടശേഖരത്തിലിന്ന്ഒരിഞ്ചില്‍പോലും നെല്‍കൃഷിയില്ല . ഇപ്പോഴവിടം കാടുപിടിച്ച് ക്ഷുദ്ര ജീവികളുടെ ആവാസ കേന്ദ്രമാണ്.ഒരര്‍ത്ഥത്തില്‍വെളളത്തില്‍ പൊങ്ങിക്കിടന്ന് ദുര്‍ഗന്ധംവമിപ്പിക്കുന്ന മാലിന്യക്കൂമ്പാരമാണിത്. തുടങ്ങിയ നദികള്‍ ഒഴുകിയെത്തുന്ന വേമ്പനാട്ടുകായലിനു നടുവില്‍ ബണ്ടിട്ട് വെളളം വറ്റിച്ച് നെല്‍കൃഷി തുടങ്ങിയത് 19ാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തിലായിരുന്നു .ഭക്ഷ്യ ക്ഷമം പരിഹരിക്കാന്‍ തിരുവിതാംകൂര്‍രാജാവിന്റെ അനുമതി വാങ്ങി സ്വകാര്യ സംരംഭകര്‍ കായല്‍നികത്തി […]

Continue Reading