കുട്ടനാടന്‍ കായല്‍ കാട് മൂടി ക്ഷുദ്ര ജീവികളുടെ ആവാസകേന്ദ്രമായതെങ്ങിനെ?

Articles

ദേശവൃത്താന്തം /മോഹന്‍ദാസ് വെച്ചൂര്‍

നന്മയുടെ നെന്മണിക്കതിരുകള്‍ നൂറ് മേനി വിളഞ്ഞ് ഒരു നാടിന്റെ പട്ടിണി മാറ്റിയ സ്വര്‍ഗ്ഗ
ഭൂമിയായിരുന്നു വെച്ചൂര്‍ പുത്തന്‍ കായല്‍
പാടശേഖരം. വേമ്പനാട്ടുകായലിനു നടുവില്‍
വൃത്താകൃതിയില്‍ ബണ്ടിട്ട് കൃഷി
ഭൂമിയാക്കി മാറ്റിയ ഈ പാടശേഖരത്തിലിന്ന്
ഒരിഞ്ചില്‍പോലും നെല്‍കൃഷിയില്ല . ഇപ്പോഴവിടം കാടു
പിടിച്ച് ക്ഷുദ്ര ജീവികളുടെ ആവാസ കേന്ദ്രമാണ്.
ഒരര്‍ത്ഥത്തില്‍
വെളളത്തില്‍ പൊങ്ങിക്കിടന്ന് ദുര്‍ഗന്ധം
വമിപ്പിക്കുന്ന മാലിന്യക്കൂമ്പാരമാണിത്.

പമ്പ, മണിമല , അച്ചന്‍കോവില്‍ , മീനച്ചില്‍

തുടങ്ങിയ നദികള്‍ ഒഴുകിയെത്തുന്ന വേമ്പ
നാട്ടുകായലിനു നടുവില്‍ ബണ്ടിട്ട് വെളളം വറ്റിച്ച് നെല്‍കൃഷി തുടങ്ങിയത് 19ാം
നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തിലായിരുന്നു .
ഭക്ഷ്യ ക്ഷമം പരിഹരിക്കാന്‍ തിരുവിതാംകൂര്‍
രാജാവിന്റെ അനുമതി വാങ്ങി സ്വകാര്യ സംരം
ഭകര്‍ കായല്‍നികത്തി നെല്‍കൃഷി ചെയ്യാ
ന്‍ തുടങ്ങി. കുറഞ്ഞ പലിശയ്ക്ക് പണം നല്‍
കിയും ആദ്യ 5 വര്‍ഷം കരം ഒഴിവാക്കിയും
സര്‍ക്കാര്‍ അവരെ പ്രോത്സാഹിപ്പിച്ചു. 1888ല്‍ കായല്‍നികത്തല്‍ രണ്ടാം ഘട്ടമാരംഭിച്ചു . കാവാലം ചാലയില്‍ ഇരവി
കേശവ പണിക്കര്‍ ചേന്നം കേരിയില്‍ ആറ്റു
മുട്ടു കായല്‍ പാടശേഖരം നിര്‍മ്മിച്ചായിരുന്നു
തുടക്കം. 1903 ല്‍ മദ്രാസ് പ്രസിഡന്‍സി ഗവര്‍
മെന്റിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കായല്‍
നികത്തുന്നത് നിരോധിച്ച് ഉത്തരവായി.
1912 ല്‍ നിയന്ത്രണം നീക്കി വീണ്ടും നികത്തിത്തുടങ്ങി. 1940 കളില്‍ രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് തിരുവിതാംകൂറില്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടു. പട്ടിണി മാറ്റാന്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ കണ്ടെത്തിയ
മാര്‍ഗ്ഗം കായല്‍നികത്തി നെല്‍കൃഷി വ്യാപി
പ്പിക്കുക എന്നതായിരുന്നു. രാജാവിന്റെ ഉത്ത
രവ് പ്രകാരം കായല്‍നികത്താന്‍ കുട്ടനാട്ടില്‍ നിരവധിപേര്‍ മുന്നോട്ടു വന്നു.
മങ്കൊമ്പ് സ്വാമിമാര്‍, ചാലയില്‍ പണിക്കന്മാര്‍,
മുരിക്കും മൂട്ടില്‍, കണ്ടക്കുടി, പുത്തന്‍പുരയി
ല്‍, കളപ്പുരയ്ക്കല്‍, കൊച്ചു തറ, എട്ടു പറ
തുടങ്ങിയ കുടുംബങ്ങളാണ് പ്രധാനമായും
ഇങ്ങിനെയെത്തിയത്. ഇവരില്‍ കൂടുതല്‍ കായല്‍നികത്തിയത് വൈക്കം കുലശേഖര
മംഗലത്തു നിന്നും കുട്ടനാട്ടില്‍ കുടിയേറി താമസിച്ചിരുന്ന മുരിക്കും മൂട്ടില്‍ ഔതച്ചന്‍ എന്ന ജോസഫ് മുരിക്കന്‍ ആയിരുന്നു. 1941 ല്‍ 716 ഏക്കര്‍ വരുന്ന ചിത്തിര കായല്‍, 1945
ല്‍ 652 ഏക്കര്‍ വരുന്ന മാര്‍ത്താണ്ഡം കായല്‍
1950ല്‍ 568 ഏക്കര്‍ വരുന്ന റാണി കായല്‍ എന്നീ പാടശേഖരങ്ങള്‍ അദ്ദേഹത്തിന്റെ സംഭാവനയാണ്. പിന്നീടയാള്‍ കായല്‍രാജാവ് എന്നറിയപ്പെട്ടു.

 അക്കാലയളവില്‍ നികത്തിയ കായലാണ്

900 ഏക്കര്‍ വിസ്തൃതി വരുന്ന വെച്ചൂര്‍ പുത്തന്‍ കായല്‍. നൂറുമേനി നെല്ലു വിളയുന്ന
പാടമായിരുന്നു അത്. ഇതിനിടെ, അമിതലാഭം
പ്രതീക്ഷിച്ച് പാടം കുഴിച്ച് വെളളക്കക്ക വാരാന്‍ തുട
ങ്ങി. നിലം തോടായി മാറിയതോടെ നെല്‍
കൃഷി പൂര്‍ണ്ണമായും നിലച്ചു. പകരം തെങ്ങും
വാഴയും കപ്പയും കൃഷിചെയ്തു.
വര്‍ഷങ്ങള്‍ പോകപ്പോകെ തെങ്ങിന്റെ ആദായം നിലച്ചു. ഈ അവസരം മുതലെടുത്ത് വന്‍കിടക്കാര്‍ ദുഷ്ടലാക്കോടെ കായല്‍ നീന്തിവന്നു. അവര്‍ കള്ളപ്പണം നിക്ഷേപി
ക്കാനുള്ള ഇടമായി ഈ വിളനിലത്തെ കണ്ടു.
അവര്‍ നിലവിലുളള വിലയേക്കാള്‍ പതിന്മടങ്ങിന് ചെറുകിട കര്‍ഷകരോട് ഭൂമി വാങ്ങിക്കുകയും അതിനേക്കാള്‍ ഉയര്‍ന്ന
നിരക്കില്‍ഫെയര്‍ വാല്യൂ കാണിച്ച് രജിസ്റ്റര്‍
ചെയ്യുകയും ചെയ്തു.
ഈ ഭൂമിയില്‍ അവര്‍ കൃഷി ചെയ്തില്ല എന്നു മാത്രമല്ല തിരിഞ്ഞു നോക്കിയതുമില്ല.
അതോടെ പൊന്നു വിളഞ്ഞിരുന്ന മണ്ണ് കാടു
കയറി. ശേഷിക്കുന്ന മണ്ണില്‍
നാട്ടുകാര്‍ കപ്പയും വാഴയുമെല്ലാം നട്ടെങ്കിലും
ലക്ഷങ്ങള്‍ വൈദ്യുതി കുടിശ്ശിഖ വന്നതോടെ
അതും വെളളത്തിലായി.
നാടിന്റെ പട്ടിണി മാറ്റിയ പുത്തന്‍ കായല്‍ ഈ നാട്ടുകാര്‍ക്ക് കണ്ണീരോര്‍മയാണ്. നിലവിലുള്ള മാര്‍ക്കറ്റ് വിലയുടെ പത്തും പതിനഞ്ചും ഇരട്ടി വിലയ്
ക്ക് രജിഷ്ട്രേഷന്‍ നടന്നതോടെ വെച്ചൂര്‍ വില്ലേജിലെ മുഴുവന്‍ ഭൂമിയുടേയും ഫെയര്‍
വാല്യം ആ നിരക്കില്‍ ഉയര്‍ന്നു. അതിന്റെ 10%
രജിസ്‌ടേഷന്‍ ഫീസ് കണക്കാക്കിയാല്‍ വസ്തുവിന്റെ മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ പ്രമാണ ചിലവ് നല്‍കേണ്ട സ്ഥിതി വന്നു. അതോടെ ഭൂമി വില്പനയും നിലച്ചു. ഇത്തിരി ഭൂമി വിറ്റ് മക്കളുടെ വിവാഹമോ പഠനമോ
നടത്താന്‍ കഴിയാതെ നെഞ്ചില്‍ കൈവെച്ച്
കേഴുകയാണ് നാട്ടുകാര്‍. മാര്‍ക്കറ്റ് വിലയേ
ക്കാള്‍ പതിന്മടങ്ങ് ഫെയര്‍ വാല്യൂവുള്ള ഏക ഇന്ത്യന്‍ വില്ലേജ് വെച്ചൂരാണ്.
(സബ് ഇന്‍സ്‌പെക്ടറായി പോലീസ് സേനയില്‍ നിന്ന് വിരമിച്ച മോഹന്‍ദാസ് വെച്ചൂര്‍ എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമാണ്. കുട്ടനാടുകാരനാണ് )