അറബ് രാജ്യങ്ങളില്‍ ഇന്ന് മാസപിറവി കാണില്ലെന്ന് 25 ജ്യോതിശാസ്ത്ര വിദഗ്ധര്‍

ഗള്‍ഫിലും മറ്റ് അറബ് രാജ്യങ്ങളിലും ഇന്ന് വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ലെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. സൂര്യാസ്തമയ സമയം സൂര്യനും ചന്ദ്രനും തമ്മിലുള്ള അകലം ആറ് ഡിഗ്രിയില്‍ താഴെയായിരിക്കും. ഇക്കാരണത്താല്‍ മാസപ്പിറവി ദൃശ്യമാകില്ലെന്ന് 25 ജ്യോതിശാസ്ത്രജ്ഞര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുന്നത് വീക്ഷിക്കണമെന്ന് ജനങ്ങളോട് അധികൃതര്‍ ആഹ്വാനം ചെയ്തിരുന്നു. അതിനിടെയാണ് അറബ് ലോകത്തെ 25 ശാസ്ത്രജ്ഞര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. ഇന്ന് സൂര്യാസ്തമയത്ത് മക്കയില്‍ സൂര്യനും ചന്ദ്രനും തമ്മിലുളള അകലം 5.1 ഡിഗ്രി ആയിരിക്കും. അബുദാബിയില്‍ […]

Continue Reading