കാക്കവയൽ സ്കൂളിൽ പുസ്തക വിരുന്ന് സാഹിത്യ സദസ്സിന് തുടക്കമായി

Wayanad

കാക്കവയൽ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വായനാദിനം സമുചിതമായി ആചരിച്ചു. വായനാവാരത്തിന്റെ ഉദ്ഘാടനവും പ്രതിമാസ സാഹിത്യ പരിപാടിയായ “വായനാ വിരുന്നി”ന്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുകാരൻ ഷാജി പുൽപ്പള്ളി നിർവഹിച്ചു. കാക്കവയൽ എൻഎസ്എസ് യൂണിറ്റും വായനക്കൂട്ടവും ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. ലൈബ്രറിയിലേക്ക് സംഭാവനയായി ലഭിച്ച പുസ്തകങ്ങൾ ഷാജി പുൽപ്പള്ളി ഏറ്റുവാങ്ങി. ചടങ്ങിന്റെ ഭാഗമായി കാവ്യാലാപനവും ഉണ്ടായി.
പ്രിൻസിപ്പൽ ടി എം ബിജു സ്വാഗതം പറഞ്ഞു. റീന ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എൻ ഇന്ദ്രൻ, അമൃത സി, ജിഷസി.പി, കവിത എൻ കെ, അനൂപ്, ജിസ്സി എം ജെ തുടങ്ങിയവർ സംസാരിച്ചു. നിരഞ്ജന ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.