കളിയാണോ യുദ്ധമാണോ കൂടുതല്‍ ത്രസിപ്പിക്കുന്നതെന്ന ചോദ്യത്തിന് മറഡോണയെ മുന്‍നിര്‍ത്തി എന്തുത്തരമാണ് പറയാനാവുക?
ചുമര്‍ ചിത്രം / സുധീര്‍ പണ്ടാരത്തില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാധനരായ കളിക്കാരില്‍ ഒരാളായ അര്‍ജന്റൈന്‍ ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജന്മദിനമാണിന്ന്. മറഡോണയുടെ കളി കണ്ടിട്ടുള്ളവരാരും തന്നെ പിന്നീട് ഫുട്ബാള്‍ എന്ന ഭ്രാന്തില്‍ നിന്ന് മോചിതരായിട്ടുണ്ടാവില്ല. തുകല്‍ പന്തിനെ കാന്തംകൊണ്ടെന്നപോലെ ആകര്‍ഷിച്ച് തന്റെ ഇരുകാലുകളിലുമായി മാറി മാറി തളച്ചിട്ട് പച്ചപ്പുല്ലില്‍ കവിത രചിച്ച ആ അഞ്ചടി ആറിഞ്ചുകാരന്‍ അര്‍ജന്റീനയ്ക്കുവേണ്ടി നാല് ലോകകപ്പുകളില്‍ കളിച്ചു. അതില്‍ 1986 ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ‘ദൈവത്തിന്റെ കൈ’ കൊണ്ടുള്ള […]
Continue Reading