ദാമ്പത്യത്തില്‍ സഹിഷ്ണുത അനിവാര്യം, നിസാര വഴക്കുകള്‍ ക്രൂരതയായി കണക്കാക്കാനാകില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള നിസാര പ്രകോപനങ്ങളും വഴക്കുകളും ക്രൂരതയായി കണക്കാക്കരുതെന്ന് സുപ്രീം കോടതി. ദൈനം ദിന ദാമ്പത്യ ജീവിതത്തില്‍ ഇവ സാധാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു. സഹിഷ്ണുത, പരസ്പര ബഹുമാനം എന്നിവയാണ് നല്ല ദാമ്പത്യത്തിന്റെ അടിസ്ഥാനമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തെറ്റുകളോടുള്ള സഹിഷ്ണുത എല്ലാ ദാമ്പത്യത്തിലും ഒരുപരിധി വരെ അന്തര്‍ലീനമായിരിക്കണമെന്നും ബെഞ്ച് പറഞ്ഞു. ഭര്‍ത്താവിനെതിരെ യുവതി നല്‍കിയ സ്ത്രീധന പീഡനക്കേസ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. കോടതികളുടെ […]

Continue Reading