പര്‍വ്വതങ്ങളാകാന്‍ മോഹിച്ച കുന്നുകള്‍

യാത്ര/ടി കെ ഇബ്രാഹിം പണ്ടെന്നോ നടത്തിയ അല്‍ ഐന്‍ യാത്രയുടെ ഓര്‍മ്മ മങ്ങിയിട്ടില്ല. വീണ്ടും അവിടേയ്ക്കു പുറപ്പെടുമ്പോള്‍ ആ ചെറുപട്ടണത്തെ പൊതിഞ്ഞ ഹരിതകാന്തിയാണ് അകം നിറയെ. അത്രയൊന്നും ഔന്നത്യമില്ലാത്ത വിചിത്ര രൂപികളായ കല്‍കുന്നുകള്‍ പട്ടണപാര്‍ശ്വത്തില്‍ കോട്ട പോലെ അതിരിട്ട ഇവിടം, പഴയ രാജഗൃഹവും, ചുറ്റും രണ്ടായിരത്തി അഞ്ഞൂറ് ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഈന്തപ്പഴതോട്ടവും കൊണ്ട് കീര്‍ത്തി കേട്ടതാണ്. ശാസ്ത്രീയമായ ജലസേചനവും പരിപാലനവും കൊണ്ട് ഇവിടം ‘ഒയാസിസ് പാര്‍ക്കെന്ന ‘പേരിനെ ഒന്നു കൂടി സങ്കല്പത്തിലെ പറുദീസയോടടുപ്പിക്കുന്നു. വിവിധയിനം ഈന്തപ്പഴങ്ങള്‍ക്ക് […]

Continue Reading