ഭീഷണി നേരിടുന്ന പൈതൃകം
വി.ആര്‍.അജിത് കുമാര്‍ പൈതൃകം എന്നാല്‍ മുന്‍ തലമുറയില്‍ നിന്നും കൈമാറ്റം ചെയ്യപ്പെട്ട മൂല്യവത്തായ വസ്തുക്കള്‍,ഗുണങ്ങള്‍,പാരമ്പര്യങ്ങള്‍,സാംസ്ക്കാരിക ആവിഷ്ക്കാരങ്ങള്‍ എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്.നമുക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടാവുന്ന സ്മാരകങ്ങള്‍,കെട്ടിടങ്ങള്‍,കലാസൃഷ്ടികള്‍,പുരാവസ്തുക്കള്‍ എന്നിവയ്ക്കു പുറമെ ഭാഷകളും ആചാരങ്ങളും സംഗീതവും അനുഷ്ഠാനങ്ങളും നാടോടിക്കഥകളുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.സംരക്ഷിക്കേണ്ട പ്രധാന ഭൂപ്രകൃതികളും വനങ്ങളും ജൈവവൈവിധ്യവും ഭൂമിശാസ്ത്രപരമായ രൂപങ്ങളും ഈ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. ഒരു ജനസമൂഹം എങ്ങിനെ വികസിച്ചുവന്നു, അവരുടെ ഭാഷ, സംസ്ക്കാരം എന്നിവയിലൂടെ പുതുതലമുറ എന്തെല്ലാം ആര്‍ജ്ജിച്ചു, വരുംതലമുറയ്ക്കായി എന്തെല്ലാം കാത്തുസൂക്ഷിക്കണം എന്നൊക്കെ നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ലോക […]
Continue Reading