എം ടി കലവറ ഇല്ലാത്ത എഴുത്തുകാരന്‍, ബുക്ക്മാര്‍ക്കിന്‍റെ സ്‌നേഹാദരം മികച്ചതെന്ന് കെ പി സുധീര

Kozhikode

കോഴിക്കോട്: കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ ബുക്ക്മാര്‍ക്ക് എം ടിയുടെ നവതിയോടനുബദ്ധിച്ച് നടത്തുന്ന സ്‌നേഹാദരം എം ടി പുസ്തകോത്സവം മികച്ചത് എന്ന് പ്രശസ്ത എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ കെ പി സുധീര അഭിപ്രായപ്പെട്ടു. തിരുത്തിയാട് ദേവി സഹായം വായനശാല ഹാളില്‍ ബുക്ക്മാര്‍ക്ക് സംഘടിപ്പിച്ച പുസ്തകോത്സവം സന്ദര്‍ശിക്കുകയായിരുന്നു കെ പി സുധീര. കലവറ ഇല്ലാത്ത എഴുത്തുകാരന്‍ ആണ് എം.ടി എന്ന് അവര്‍ അഭിപ്രായപ്പെട്ടു. സാധാരണക്കാരായവരുടെ കഥയാണ് എം.ടി നമ്മളോട് പറഞ്ഞത് എന്നു കെ.പി സുധീര അഭിപ്രായപ്പെട്ടു. എം.ടിയുടെ എല്ലാ പുസ്തകങ്ങളും ബുക്ക്മാര്‍ക്ക് പുസ്തകോത്സവത്തില്‍ ഉള്‍പ്പെടുത്തിയത് എം.ടിയെ സ്‌നേഹിക്കുന്ന വായനക്കാര്‍ക്ക് സഹായകമാകും എന്നു അവര്‍ അഭിപ്രായപ്പെട്ടു.