കാല്‍നട പ്രചരണ ജാഥ നടത്തി

Kozhikode

കോഴിക്കോട്: അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ കോഴിക്കോട് സൌത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഗീയതക്കും സാമൂഹിക ജീര്‍ണതക്കുമെതിരെയും കേന്ദ്രസര്‍ക്കാറിന്‍റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരേയും കാല്‍നട പ്രചരണ ജാഥ നടത്തി. 23, 24, 25 തിയ്യതികളിലായി നടക്കുന്ന ജാഥയുടെ ഉദ്ഘാടനം ചാലപ്പുറം ചിന്ത കോര്‍ണറില്‍ എം കെ ഗീത നിര്‍വഹിച്ചു. ചാലപ്പുറം മേഖല സെക്രട്ടറി ആമിനാബി സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്‍റ് ശ്രീജ സംസാരിച്ചു.