പോളിംഗ് കനക്കും: വയനാടും ചേലക്കരയും പോളിംഗ് ബുത്തുകളിൽ നീണ്ട നിര

Kozhikode

വയനാട്/ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര. ഇതിനോടകം തന്നെ പോളിംഗ് വയനാട് മണ്ഡലത്തില്‍ പലയിടത്തും പത്ത് ശതമാനം കടന്നു. ബുത്തുകളിൽ നീണ്ട നിരയാണ് രൂപപ്പെട്ടിട്ടുള്ളത്.

വയനാട്ടിലെ മത്സരം പ്രിയങ്കാ ഗാന്ധിയെത്തിയതോടെ ദേശീയ ശ്രദ്ധയിലാണ്. 16 സ്ഥാനാർഥികളാണ് വയനാട്ടിൽ ജനവിധി തേടുന്നത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലയിലെ വോട്ടർമാർക്കായി മൂന്ന് ബൂത്തുകൾ തയാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ സൗജന്യ വാഹന സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.